അഹമ്മദാബാദ്: വെസ്റ്റ് ഇൻഡീസിനെതിരായ ആദ്യ ഏകദിനത്തിൽ ഇഷാൻ കിഷൻ തനിക്കൊപ്പം ഓപ്പൺ ചെയ്യുമെന്ന് ഇന്ത്യയുടെ പുതിയ ഏകദിന ക്യാപ്റ്റൻ രോഹിത് ശർമ്മ. കോവിഡ് ബാധിച്ച് ശിഖര്‍ ധവാനും റുതുരാജ് ഗെയ്ക്വാദും ഇന്ത്യന്‍ ടീമില്‍നിന്ന് വിട്ടുനില്‍ക്കുന്ന സാഹചര്യത്തിലാണ് പകരക്കാരനായി കിഷനെ ഏകദിന ടീമിലേക്ക് തെരഞ്ഞെടുത്തതെന്നും രോഹിത് പറഞ്ഞു.
'പകരക്കാരനായി കിഷൻ മാത്രമാണുള്ളത്. അതുകൊണ്ട് അദ്ദേഹം എന്റെ കൂടെ ഓപ്പൺ ചെയ്യും. മായങ്കിനെ ടീമിലേക്ക് തെരഞ്ഞെടുത്തെങ്കിലും അദ്ദേഹം കോവിഡ് നിരീക്ഷണത്തിലാണ്. മായങ്ക് വൈകിയാണ് ടീമിലെത്തിയത്.
ടീമിന് ചില മാനദണ്ഡങ്ങൾ ഉണ്ട്. യാത്ര ചെയ്ത് വരുന്നവർ മൂന്ന് ദിവസം നിരീക്ഷണത്തിലിരിക്കണം. അദ്ദേഹത്തിന്റെ ക്വാറന്റീൻ അവസാനിച്ചിട്ടില്ലാത്തതിനാൽ കിഷൻ ഓപ്പണിങ്ങിനിറങ്ങും' -രോഹിത് വ്യക്തമാക്കി.
ഇന്ത്യ-വെസ്റ്റ് ഇന്‍ഡീസ് ഏകദിന പരമ്പരക്ക് ഞായറാഴ്ച അഹമ്മദാബാദില്‍ തുടക്കമാവുകയാണ്. മൂന്ന് മത്സരങ്ങളാണ് പരമ്പരയിലുള്ളത്.
ഇന്ത്യ തങ്ങളുടെ 1000 ഏകദിനം തികക്കുന്ന പരമ്പരക്ക് കൂടിയാണ് സാക്ഷ്യം വഹിക്കുന്നത്. ഇംഗ്ലണ്ടിനെതിരെ ട്വന്റി20 പരമ്പര വിജയിച്ചെത്തുന്ന വെസ്റ്റിന്‍ഡീസിനെ കീഴ്പ്പെടുത്തുക എളുപ്പമാവില്ല. ഇന്ത്യക്കെതിരെ മികച്ച പ്രകടനം അവകാശപ്പെടാന്‍ സാധിക്കുന്നവരാണ് കരീബിയൻ സംഘം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.