സിഡ്നി: ഐ.പി.എൽ തീർന്നാലുടൻ ആസ്ട്രേലിയൻ താരങ്ങളെ ചാർേട്ടഡ് വിമാനത്തിൽ നാട്ടിലെത്തിക്കണമെന്ന ക്രിസ് ലിന്നിന്‍റെ ആവശ്യം തള്ളി ആസ്ട്രേലിയൻ പ്രധാനമന്ത്രി സ്കോട്ട് മോറിസൺ. ഇന്ത്യയിൽ കോവിഡ് വ്യാപനം ഗുരുതരമാകുന്ന പശ്ചാത്തലത്തിൽ ടൂർണമെന്‍റ് തീർന്നാലുടൻ താരങ്ങളെ എത്തിക്കണമെന്നായിരുന്നു മുംബൈ ഇന്ത്യൻസ് താരം കൂടിയായ ലിന്നിന്‍റെ ആവശ്യം.
ആസ്ട്രേലിയൻ പ്രധാനമന്ത്രി പറഞ്ഞതിങ്ങനെ: ''ക്രിക്കറ്റ് താരങ്ങൾ സ്വകാര്യ ആവശ്യത്തിനായി ഇന്ത്യയിലേക്ക് പോയതാണ്. അല്ലാതെ ആസ്ട്രേലിയൻ പര്യടനത്തിന്‍റെ ഭാഗമല്ല. അവർക്ക് തിരികെ വരാൻ സ്വന്തം നിലക്കുള്ള സ്രോതസ്സുകളുണ്ട്. അവരത് ഉപയോഗിച്ച് സ്വന്തം നിലക്ക് ആസ്ട്രേലിയയിൽ എത്തുമെന്നാണ് ഞാൻ കരുതുന്നത്''.
ഇന്ത്യയിൽ കോവിഡ് വ്യാപിക്കുന്ന സാഹചര്യത്തിൽ നിരവധി ആസ്ട്രേലിയൻ താരങ്ങൾ നാടണഞ്ഞിരുന്നു. രാജസ്ഥാൻ റോയൽസ് താരം ആൻഡ്രൂ ടൈ, റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂർ താരങ്ങളായ കെയ്ൻ റിച്ചാർഡ്സൺ, ആദം സാമ്പ തുടങ്ങിയവർ മടങ്ങിയിരുന്നു. സ്റ്റീവ് സ്മിത്തും ഡേവിഡ് വാർണറും അടക്കമുള്ള കൂടുതൽ താരങ്ങൾ മടങ്ങുമെന്ന റിപ്പോർട്ടുകൾക്കിടെയാണ് പ്രധാനമന്ത്രിയുടെ പ്രസ്താവന.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.