ഈ ഇംഗ്ലീഷ് ബൗളറുടെ വാർഷിക ശമ്പളം കോഹ്ലിയെക്കാൾ കൂടുതൽ

മുംബൈ: ഇന്ത്യയിലെ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന കായികതാരങ്ങളിൽ ഒരാളാണ്  ക്രിക്കറ്റ് ടീം ക്യാപ്റ്റൻ വിരാട് കോഹ്ലി. ലോകത്തിലെ ഏറ്റവും ധനികനായ ക്രിക്കറ്റ് താരങ്ങളിൽ ഒരാളാണെങ്കിലും ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന അന്താരാഷ്ട്ര ക്യാപ്റ്റൻ കോഹ്ലിയല്ല.

ഇംഗ്ലണ്ട് ടെസ്റ്റ് ടീം നായകൻ ജോ റൂട്ടാണ് ഇക്കര്യത്തിൽ കോഹ്ലിക്ക് മുന്നിലുള്ളത്. ബി.സി.സി.ഐയുമായി ഗ്രേഡ് എ പ്ലസ് കരാർ ആണ് കോഹ്‌ലിക്കുള്ളത്. ഇത് പ്രകാരം അദ്ദേഹത്തിൻെറ വാർഷിക ശമ്പളം ഏഴ് കോടി രൂപയാണ്. ജോ റൂട്ടിന് പ്രതിവർഷം 7,00,000 പൗണ്ട് (ഏകദേശം 7.22 കോടി രൂപ) ഇംഗ്ലീഷ് ക്രിക്കറ്റ് ബോർഡ് നൽകുന്നുണ്ട്. ഇംഗ്ലണ്ടിൻെറ ഫാസ്റ്റ് ബൗളർ ജോഫ്ര ആർച്ചറും വിരാട് കോഹ്ലിയെക്കാൾ കൂടുതൽ ശമ്പളം വാങ്ങുന്നുണ്ട്.

ആസ്ട്രേലിയൻ ടെസ്റ്റ് ക്യാപ്റ്റൻ ടിം പെയ്ൻ ക്രിക്കറ്റ് ആസ്‌ട്രേലിയയിൽ നിന്ന് വാർഷിക ശമ്പളമായി 5 കോടി രൂപയാണ് കൈപറ്റുന്നത്. പാക് ക്യാപ്റ്റൻ ബാബർ അസമിന് പാകിസ്താൻ ക്രിക്കറ്റ് ബോർഡ് നൽകുന്നത് പ്രതിവർഷം 62 ലക്ഷം മാത്രമാണ്.

Tags:    
News Summary - THIS England bowler earns more money than India skipper Virat Kohli

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.