മുംബൈ: ഒരാഴ്ച മുമ്പുവരെ ഇനിയും തിളങ്ങാനാവാത്ത ഐ.പി.എൽ സീസണിന്റെ ദുഃഖത്തിലായിരുന്നു ഇന്ത്യയുടെ സ്വന്തം പേസ് മാനായ ജസ്പ്രീത് ബുംറ. 10 കളികളിൽ ആകെ സമ്പാദ്യം അഞ്ചു വിക്കറ്റ്.
ലോകകപ്പ് അടുത്തെത്തി നിൽക്കെ നിരാശപ്പെടുത്തുന്ന പ്രകടനവുമായി കാഴ്ചക്കാരനായി നിന്ന മുംബൈ താരം പക്ഷേ, ഒറ്റക്കളിയിൽ എല്ലാം മാറ്റിക്കുറിച്ചു. ഈ സീസണിലെ ഏറ്റവും മികച്ച റെക്കോഡ് സ്വന്തം പേരിലാക്കിയിട്ടും കളി മുംബൈ തോറ്റത് വേറെ കാര്യം. 10 റൺസ് മാത്രം വിട്ടുനൽകി അഞ്ചു കൊൽക്കത്തൻ വിക്കറ്റുകളാണ് ബുംറ എറിഞ്ഞിട്ടത്.
തുടക്കം ഗംഭീരമാക്കിയ കൊൽക്കത്ത ബുംറ മാജിക്കിൽ 165 റൺസിലൊതുങ്ങുകയും ചെയ്തു. പക്ഷേ, അഞ്ചു തവണ ഐ.പി.എല്ലിൽ മുത്തമിട്ട ചരിത്രമുള്ള മുംബൈ ആ ചെറിയ ടോട്ടൽ പോലും അടിച്ചെടുക്കാനാവാതെ തോൽവി സമ്മതിച്ചു- അതും 52 റൺസിന്. ടീം പരാജയപ്പെട്ടെങ്കിലും തന്റെ സന്തോഷം ട്വിറ്ററിൽ പങ്കുവെച്ച ബുംറ ചരിത്രം കുറിച്ച പന്തും ഇതോടൊപ്പമിട്ടു. 'കഴിഞ്ഞ രാത്രിയിലെ ഫലം നിരാശപ്പെടുത്തിയെങ്കിലും ഓർക്കാൻ ഇമ്പമുള്ള ദിനം' എന്നായിരുന്നു ചിത്രത്തോടൊപ്പമുള്ള പ്രതികരണം.
ഇതോടെ, 11 കളികളിൽ 10 വിക്കറ്റാണ് ബുംറയുടെ സമ്പാദ്യം. വിക്കറ്റ് കുറവാണെങ്കിലും 7.41 ആണ് താരത്തിന്റെ ശരാശരി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.