ട്വന്റി 20 ലോകകപ്പിൽ ദക്ഷിണാഫ്രിക്കക്കെതിരായ ഇന്ത്യയുടെ തോൽവിക്ക് കാരണമായി ആരാധകരും ക്രിക്കറ്റ് വിദഗ്ധരുമെല്ലാം ചൂണ്ടിക്കാട്ടുന്നത് ബാറ്റിങ്ങിൽ മുൻനിര പരാജയപ്പെട്ടതും ഫീൽഡിങ്ങിലെ പിഴവുകളുമൊക്കെയാണ്. എന്നാൽ, തോൽവിയുടെ ഉത്തരവാദിത്തം ഒരു ബൗളർക്കാണെന്ന വാദവുമായി രംഗത്തെത്തിയിരിക്കുകയാണ് മുൻ ഇന്ത്യൻ ക്യാപ്റ്റൻ സുനിൽ ഗവാസ്കർ. നിർണായക ഘട്ടത്തിൽ താരം വിട്ടുനൽകിയ റണ്ണാണ് തോൽവിക്ക് കാരണമെന്നാണ് അദ്ദേഹത്തിന്റെ വാദം.
''ക്യാച്ച് പാഴാക്കുന്നതും റണ്ണൗട്ട് നഷ്ടപ്പെടുത്തുന്നതുമൊക്കെ ക്രിക്കറ്റിൽ സ്വാഭാവികമായി സംഭവിക്കുന്ന പിഴവുകളാണ്. അതിനാൽ തോൽവിയുടെ പേരിൽ ഒരു താരത്തെയും പഴിക്കാനാവില്ല. വലിയ വലിയ താരങ്ങൾ വരെ ക്യാച്ചുകൾ നഷ്ടപ്പെടുത്താം... ഞാൻ കരുതുന്നത് ഒരു താരം വിട്ടുനൽകിയ റണ്ണാണ് തോൽവിയുടെ പ്രധാന കാരണമെന്നാണ്. ആര്. അശ്വിന് നാല് ഓവറിൽ 43 റൺസാണ് വിട്ടു നൽകിയത്''- ഗവാസ്കർ പറഞ്ഞു.
മുന്‍നിര ബാറ്റര്‍മാരെല്ലാം പരാജയപ്പെട്ടതോടെ തകര്‍ന്നടിഞ്ഞ ഇന്ത്യയെ സൂര്യകുമാര്‍ യാദവിന്റെ തകര്‍പ്പന്‍ പ്രകടനമാണ് മാന്യമായ സ്കോറിലെത്തിച്ചത്. ബംഗ്ലാദേശുമായാണ് ഇന്ത്യയുടെ അടുത്ത മത്സരം. ഇന്ത്യയെ പോലെ രണ്ട് ജയവും ഒരു തോല്‍വിയുമായെത്തുന്ന ബംഗ്ലാദേശിനും മത്സരം നിർണായകമാണ്..
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.