സിഡ്നി ടെസ്റ്റിലെ അവസാന ദിനത്തിൽ ആസ്ട്രേലിയൻ നായകൻ ടിം പെയ്നും ഇന്ത്യൻ താരം രവിചന്ദ്രൻ അശ്വിനും നടത്തിയ ചൂടൻ വാഗ്വാദത്തിന്‍റെ ഒാഡിയോ പുറത്ത്. മത്സരം കൈവിട്ടുവെന്ന് ഉറപ്പായതോടെ ക്ഷുഭിതനായ പെയ്ൻ തന്നെയാണ് വാഗ്വാദത്തിന് തുടക്കമിട്ടത്. ഇരുവരും തമ്മിലുള്ള സംഭാഷണം സ്റ്റംപ് മൈക്കിൽ കുടുങ്ങിയതോടെ ക്രിക്കറ്റ് ലോകത്ത് വലിയ ചർച്ചയായിട്ടുണ്ട്.
വാഗ്വാദം ഇങ്ങനെ:
പെയ്ൻ: അശ്വിൻ, ഗാബ്ബയിലെ അടുത്ത ടെസ്റ്റിൽ നിന്നെയെടുത്തോളാം
അശ്വിൻ: ഞങ്ങൾ നീ ഇന്ത്യയിലെത്താൻ കാത്തിരിക്കുേമ്പാലെയായിരിക്കുമല്ലേ?. അത് നിന്‍റെ അവസാന കളിയാകും.
പെയ്ൻ: നീ സെലക്ടറും കൂടിയാണോ?. എന്നെ എന്‍റെ ടീമംഗങ്ങൾക്കെങ്കിലും ഇഷ്ടമാണ്. എനിക്ക് തന്നെക്കാൾ ഇന്ത്യൻ സുഹൃത്തുക്കളുണ്ട്. സ്വന്തം ടീമംഗങ്ങൾ പോലും നിന്നെ മണ്ടനായാണ് കരുതുന്നത്.
വിക്കറ്റ് വീഴ്ത്താനാകാത്തതിൽ ക്ഷുഭിതനായ ടിം പെയ്ൻ പല തവണ പ്രകോപനമേതുമില്ലാതെ ഇന്ത്യൻ താരങ്ങളെ അധിക്ഷേപിച്ചിരുന്നു. താരം അംപയറോട് മോശമായ പെരുമാറിയ സംഭവവും വാർത്തയായി. മുൻ ഇന്ത്യൻ ബാറ്റിങ് ഇതിഹാസം സുനിൽ ഗവാസ്കർ അടക്കമുള്ളവർ പെയ്നിനെതിരെ രംഗത്തെത്തിയിട്ടുണ്ട്.
പരമ്പരക്ക് ശേഷം പെയ്നിനെ നായക സ്ഥാനത്ത് നിന്ന് നീക്കണമെന്ന് ഗവാസ്കർ അഭിപ്രായപ്പെട്ടു. പെയ്നിെൻറ പെരുമാറ്റം ഒരു നായകന് യോജിച്ചതല്ലെന്നും അനാവശ്യമായി സംസാരിക്കുന്നതിന് പകരം സ്റ്റമ്പുകൾക്ക് പിന്നിൽ നിന്ന് ക്യാച്ചെടുക്കുന്നതിലും സ്വന്തം ടീമിനെ മുന്നോട്ട് നയിക്കുന്നതിലും അവൻ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും ഗവാസ്കർ ഇന്ത്യ ടുഡേയ്ക്ക് അനുവദിച്ച അഭിമുഖത്തിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.