തിരുവനന്തപുരം: മലയാളികൾ ആവേശത്തോടെ കാത്തിരിക്കുന്ന ഇന്ത്യ-ആസ്ട്രേലിയ രണ്ടാം ട്വന്റി 20 മത്സരത്തിൽ ടോസ് നേടിയ ആസ്ട്രേലിയ ഫീൽഡിങ് തെരഞ്ഞെടുത്തു. തിരുവനന്തപുരം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിൽ റൺസൊഴുകുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.
ഗ്രീൻഫീൽഡിന്റെ ചരിത്രത്തിലെ നാലാം ടി-20ക്കാണ് ഇന്ന് രാത്രി ഏഴിന് സാക്ഷ്യം വഹിക്കുന്നത്. കഴിഞ്ഞ മൂന്ന് മത്സരങ്ങളിലും ഇവിടെ 175 റൺസിന് മുകളിൽ സ്കോർ ചെയ്യാൻ ഒരു ടീമിനും സാധിച്ചിട്ടില്ല. ലോകകപ്പിന് തൊട്ടുടനെയുള്ള പരമ്പരയായതിനാൽ പ്രമുഖ താരങ്ങൾക്ക് വിശ്രമം നൽകിയാണ് ഇരു നിരയും ഇറങ്ങുന്നത്. എന്നാൽ, കഴിഞ്ഞ മത്സരത്തിൽ തകർത്തടിച്ച സൂര്യകുമാർ യാദവും ഇഷാൻ കിഷനും റിങ്കു സിങ്ങുമെല്ലാം ഇന്ന് കാര്യവട്ടത്തും കളി പിടിക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.
േപ്ലയിങ് ഇലവൻ: ഇന്ത്യ- യശസ്വി ജയ്സ്വാൾ, റിതുരാജ് ഗെയ്ക്‍വാദ്, ഇഷാൻ കിഷൻ, സൂര്യകുമാർ യാദവ് (ക്യാപ്റ്റൻ), തിലക് വർമ, റിങ്കു സിങ്, അക്സർ പട്ടേൽ, രവി ബിഷ്‍ണോയ്, അർഷ്ദീപ് സിങ്, മുകേഷ് കുമാർ, പ്രസിദ്ധ് കൃഷ്ണ.
ആസ്ട്രേലിയ: സ്റ്റീവൻ സ്മിത്ത്, മാത്യു ഷോർട്ട്, ജോഷ് ഇംഗ്ലിസ്, െഗ്ലൻ മാക്സ്വെൽ, മാർകസ് സ്റ്റോയിനിസ്, ടിം ഡേവിഡ്, മാത്യു വെയ്ഡ് (ക്യാപ്റ്റൻ), സീൻ അബ്ബോട്ട്, നതാൻ എല്ലിസ്, ആദം സാംബ, തൻവീർ സങ്ക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.