ഐ.സി.സി ട്വന്റി 20 റാങ്കിങ്ങില്‍ ഇന്ത്യന്‍ ഓപണർ ഇഷാന്‍ കിഷൻ ഏഴാം റാങ്കിൽ. ദക്ഷിണാഫ്രിക്കക്കെതിരായ പരമ്പരയിലെ ആദ്യ മൂന്ന് കളികളിലെ പ്രകടനമാണ് റാങ്കിങ്ങിൽ കുതിപ്പിനിടയാക്കിയത്. രണ്ട് അര്‍ധ സെഞ്ച്വറികളടക്കം 164 റണ്‍സാണ് കിഷന്‍ ഇതുവരെ നേടിയത്. ആദ്യ പത്തിലുള്ള ഏക ഇന്ത്യന്‍ താരവും കിഷനാണ്. പാകിസ്താൻ താരങ്ങളായ ബാബർ അസം, മുഹമ്മദ് റിസ്‍വാൻ എന്നിവരാണ് ഒന്നും രണ്ടും സ്ഥാനങ്ങളിൽ.
Josh Hazlewood claims No.1 spot🔝
— ICC (@ICC) June 15, 2022
Ishan Kishan gallops into top 10 🔥
Glenn Maxwell, Wanindu Hasaranga gain 🔼
Plenty of 📈📉 in the @MRFWorldwide ICC Men's T20I Player Rankings 👉 https://t.co/ebcusn3vBT pic.twitter.com/dyQVqkmRPG
ടെസ്റ്റ് റാങ്കിങ്ങില്‍ ഇംഗ്ലീഷ് താരം ജോ റൂട്ട് ഒന്നാം സ്ഥാനത്ത് തിരിച്ചെത്തി. ന്യൂസിലന്‍ഡിനെതിരായ ടെസ്റ്റ് പരമ്പരയിലെ പ്രകടനമാണ് താരത്തിന് തുണയായത്. കിവീസിനെതിരായ രണ്ട് ടെസ്റ്റിലും താരം സെഞ്ച്വറി നേടിയിരുന്നു. 897 പോയന്റാണ് റൂട്ടിനുള്ളത്. ഓസ്‌ട്രേലിയയുടെ മാര്‍നസ് ലബുഷെയ്ന്‍ രണ്ടാം സ്ഥാനത്തേക്കിറങ്ങി. മറ്റു സ്ഥാനങ്ങളില്‍ മാറ്റമില്ല. രോഹിത് ശര്‍മ (8), വിരാട് കൊഹ് ലി (10) എന്നിവരാണ് ആദ്യ പത്തിലുള്ള ഇന്ത്യന്‍ താരങ്ങള്‍. സ്റ്റീവ് സ്മിത്ത് (3), ബാബര്‍ അസം (4), കെയ്ന്‍ വില്യംസണ്‍ (5), ദിമുത് കരുണരത്‌നെ (6), ഉസ്മാന്‍ ഖ്വാജ (7), ട്രാവിസ് ഹെഡ് (9) എന്നിവാണ് ആദ്യ പത്തിലുള്ള മറ്റുതാരങ്ങള്‍.
ബൗളര്‍മാരില്‍ പാറ്റ് കമ്മിന്‍സ് ഒന്നാമത് തുടരുന്നു. ആര്‍. അശ്വിന്‍, ജസ്പ്രീത് ബുംറ എന്നിവര്‍ രണ്ടും മൂന്നും സ്ഥാനങ്ങളിലുണ്ട്. ഓള്‍റൗണ്ടര്‍മാരുടെ പട്ടികയില്‍ രവീന്ദ്ര ജദേജയാണ് ഒന്നാമത്. അശ്വിന്‍ രണ്ടാം സ്ഥാനത്തും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.