അഹ്മദാബാദ്: അഞ്ചു ദിവസത്തെ ടെസ്റ്റിൽനിന്നും 20 ഓവർ മാത്രം ദൈർഘ്യമുള്ള ട്വൻറി20 ആവേശത്തിലേക്ക് 'യൂ ടേൺ' ഇടുകയാണ് ഇന്ത്യ. ഈ വർഷം ഒക്ടോബറിൽ സ്വന്തം മണ്ണിൽ നടക്കാനിരിക്കുന്ന ട്വൻറി20 ലോകകപ്പിലേക്കുള്ള ഗിയർചേഞ്ച്. ടീമിനെ ഒരുക്കൽ, സന്നാഹം ഉൾപ്പെടെ വലിയ ലക്ഷ്യങ്ങൾക്ക് മുന്നിലെ ട്രയൽ റൺ ആണ് കരുത്തരായ ഇംഗ്ലണ്ടിനെതിരായ ട്വൻറി20 പരമ്പര. അഞ്ച് ട്വൻറി20 മത്സരങ്ങളടങ്ങിയ പരമ്പരയാണ് ഇംഗ്ലണ്ടിനെതിരെ കളിക്കുന്നത്. ആദ്യ മത്സരത്തിന് വെള്ളിയാഴ്ച ടോസ് വീഴും. മൊട്ടേര സ്റ്റേഡിയത്തിൽതന്നെയാണ് അഞ്ചു കളിയും.
19 അംഗ ടീമുമായാണ് ഇന്ത്യ ട്വൻറി20ക്ക് ഒരുങ്ങുന്നത്. ഐ.പി.എല്ലിലെയും ആഭ്യന്തര ക്രിക്കറ്റിലെയും ദേശീയ ടീമിലെ സ്ഥിരതയാർന്ന പ്രകടനത്തിെൻറയും അടിസ്ഥാനത്തിലാവും ടീം പ്രഖ്യാപനം. വരുൺ ചക്രവർത്തിയും ടി. നടരാജനും ഫിറ്റ്നസ് നേടിയില്ലെന്നതാണ് ഏറ്റവും ഒടുവിലത്തെ റിപ്പോർട്ട്. പരിക്കിൽനിന്നും മോചിതനായെങ്കിലും ബംഗളൂരു എൻ.സി.എയിലെ 'യോയോ ടെസ്റ്റ്' വരുൺ പാസായില്ല. യോർക്കർ സ്പെഷലിസ്റ്റ് ടി. നടരാജൻ തോളിലെ വേദന പാരയായി തുടരുെന്നന്നാണ് റിപ്പോർട്ട്. രാഹുൽ തെവാത്തിയ അഹ്മദാബാദിൽ ടീമിനൊപ്പം പരിശീലനത്തിലാണ്.
ബാറ്റിങ്ങിൽ രോഹിത് ശർമ, വിരാട് കോഹ്ലി, ഹാർദിക് പാണ്ഡ്യ എന്നിവർക്കൊപ്പം ആരെ പരിഗണിക്കുമെന്ന കൺഫ്യൂഷനിലാണ് ടീം. കെ.എൽ. രാഹുൽ, ശ്രേയസ് അയ്യർ, ഋഷഭ് പന്ത്, ഇഷൻ കിഷൻ എന്നിവർ അവസരം കാത്തിരിക്കുന്നു. ബൗളിങ്ങിൽ ചഹൽ, ഭുവനേശ്വർ കുമാർ, അക്സർ പട്ടേൽ, നവദീപ് സെയ്നി, ഷർദുൽ എന്നിങ്ങനെയും പട്ടിക നീളുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.