കിരീടം... അതു മാത്രമാണ് ഇക്കുറി കിവികളുടെ ലക്ഷ്യം. ലോകത്തെ ഏറ്റവും മികച്ച ടീമുകളിലൊന്നായ ന്യൂസിലൻഡിന് ഇതുവരെ ട്വന്റി20 ലോകകപ്പ് നേടാനായിട്ടില്ല. സീനിയര്‍ താരം കെയ്ൻ വില്യംസണാണ് ലോകകപ്പില്‍ ടീമിനെ നയിക്കുക. ട്വന്റി20 ലോകകപ്പിന്റെ ഒമ്പതാം പതിപ്പില്‍ പരിചയ സമ്പന്നരായ നിരക്കു കീഴില്‍ ക്രിക്കറ്റിലെ കുട്ടി ഫോര്‍മാറ്റിലെ ആദ്യ കിരീടമാണ് കിവീസ് ലക്ഷ്യമിടുന്നത്.
ശക്തമായ സ്ക്വാഡുമായി ടൂർണമെന്റിലെ കറുത്ത കുതിരകളായി മാറാൻ ന്യൂസിലൻഡ് കച്ച മുറുക്കും. നായകൻ കെയ്ൻ വില്യംസണിന്റെ ആറാമത്തെ ട്വന്റി20 ലോകകപ്പാണിത്. അതില്‍ നാല് പ്രാവശ്യവും ടീമിനെ നയിച്ചതും വില്യംസണ് ആണ്. കഴിഞ്ഞ ലോകകപ്പില്‍ വില്യംസണിനു കീഴില്‍ സെമിയിലാണ് ടീം പുറത്തായത്. 2021ലെ ലോകകപ്പിൽ റണ്ണർ അപ്പായതാണ് ന്യൂസിലൻഡിന്റെ മികച്ച നേട്ടം.
മുതിർന്ന താരങ്ങളായ ടിം സൗത്തി, ട്രെന്റ് ബോള്‍ട്ട് എന്നിവരും ഇക്കുറി ന്യൂസിലന്‍ഡ് നിരയിലുണ്ട്. സൗത്തിയുടെ ഏഴാമത്തെയും ബോള്‍ട്ടിന്റെ അഞ്ചാമത്തെയും ലോകകപ്പാണ് വരാനിരിക്കുന്നത്. പരിക്കിന്റെ പിടിയിലുള്ള പേസര്‍മാരായ കെയ്ല്‍ ജാമീസണ്, ആദം മില്‍നെ എന്നിവര്‍ സ്ക്വാഡില്‍ ഇല്ലാത്തത് ടീമിന് തിരിച്ചടിയാണ്.
കഴിഞ്ഞ ഏകദിന ലോകകപ്പില്‍ മിന്നും പ്രകടനം നടത്തിയ യുവതാരം രചിൻ രവീന്ദ്ര കിവീസിന്റെ ടി20 ലോകകപ്പ് ടീമിലും ഇടം പിടിച്ചിട്ടുണ്ട്. 2023 ഏകദിന ലോകകപ്പ് ഹീറോ രചിന് രവീന്ദ്രയെ ടീമില്‍ ഉള്‍പ്പെടുത്തിയത് കിവികളുടെ വീര്യം കൂട്ടും. മികച്ച ഫോമിലുള്ള ഓൾറൗണ്ടർമാരുടെ ആധിക്യവും ടീമിന് ഗുണമാവും.
നായകനൊപ്പം ഫിന് അലന്, മൈക്കിള്‍ ബ്രേസ്വെല്, മാർക്ക് ചാപ്മാന്, ഡെവണ്‍ കോണ്‍വെ, മൈക്കിള്‍ ബ്രേസ്വെല്, മാർക്ക് ചാപ്മാന്, ഡെവണ്‍ കോണ്‍വെ, ഡാരില്‍ മിച്ചല്‍, ജിമ്മി നീഷം, ഗ്ലെന്‍ ഫിലിപ്സ്, രച്ചിന്‍ രവീന്ദ്ര തുടങ്ങി ബാറ്റിങ് നിര ശക്തമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.