പന്തുകളുടെ വേഗത കൊണ്ട് ശ്രദ്ധിക്കപ്പെട്ട ഇന്ത്യൻ ബൗളറാണ് ഉമ്രാൻ മാലിക്ക്. ഏറ്റവും വേഗതയേറിയ ഇന്ത്യൻ ബൗളറെന്ന നേട്ടം നേരത്തെ തന്നെ താരം സ്വന്തമാക്കിയിരുന്നു.
തുടർച്ചയായി 150 കിലോമീറ്ററിലധികം വേഗതയിൽ താരത്തിന് പന്തെറിയാനാകും. ഇപ്പോഴിതാ ശ്രീലങ്കക്കെതിരായ ആദ്യ ഏകദിനത്തിൽ താരം സ്വന്തം റെക്കോഡ് തന്നെ തിരുത്തിയിരിക്കുകയാണ്. 14ാം ഓവറിലെ നാലാം പന്തില്‍ മണിക്കൂറില്‍ 156 കിലോമീറ്റര്‍ വേഗതയിലാണ് താരം പന്തെറിഞ്ഞത്. അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഒരു ഇന്ത്യന്‍ ബൗളറുടെ ഏറ്റവും വേഗതയേറിയ പന്താണിത്.
നേരത്തേ ലങ്കക്കെതിരായ ഒന്നാം ട്വന്റി20യിൽ മണിക്കൂറിൽ 155 കിലോമീറ്റർ വേഗതയിൽ പന്തെറിഞ്ഞ് ഏറ്റവും വേഗതയേറിയ ഇന്ത്യന്‍ ബൗളറായി ഉമ്രാൻ മാറിയിരുന്നു. ജസ്പ്രിത് ബുംറയുടെ റെക്കോഡാണ് താരം അന്ന് മറികടന്നത്. മണിക്കൂറില്‍ 153.36 വേഗതയില്‍ പന്തെറിഞ്ഞതായിരുന്നു ബുംറയുടെ റെക്കോഡ്.
ഐ.പി.എല്ലിലെ ഒരു ഇന്ത്യന്‍ പേസറുടെ ഏറ്റവും വേഗതയേറിയ പന്തും ഉമ്രാന്റെ പേരിലാണ്. 2022 ഐ.പി.എല്ലില്‍ ഡല്‍ഹിക്കെതിരേ സണ്‍റൈസസ് ഹൈദരാബാദിന് വേണ്ടി കളിക്കുമ്പോൾ മണിക്കൂറില്‍ 156.9 കിലോമീറ്റര്‍ വേഗതയിലാണ് അന്ന് ഉമ്രാന്‍ പന്തെറിഞ്ഞത്.
ലങ്കക്കെതിരായ ഏകദിനത്തിൽ താരം മൂന്നു വിക്കറ്റുകൾ നേടി വിജയത്തിൽ നിർണായക പങ്കു വഹിക്കുകയും ചെയ്തു. എട്ടു ഓവറർ എറിഞ്ഞ താരം 57 റൺസ് വിട്ടു കൊടുത്താണ് ഇത്രയും വിക്കറ്റുകൾ നേടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.