ട്വന്റി 20 ലോകകപ്പിൽ ആദ്യം ജയം നേടി യു.എസ്

ഡള്ളാസ്: ട്വന്റി 20 ലോകകപ്പിൽ ആദ്യ ജയം നേടി യു.എസ്. കാനഡക്കെതിരെ ഏഴ് വിക്കറ്റിന്റെ ജയമാണ് യു.എസ് നേടിയത്. 14 പന്ത് ബാക്കി നിൽക്കെയാണ് യു.എസ് കാനഡ ഉയർത്തിയ 195 റൺസ് വിജയലക്ഷ്യം മറികടന്നത്. 40 പന്തിൽ പുറത്താകാതെ 94 റൺസെടുത്ത ആരോൺ ജോൺസിന്റെ തകർപ്പൻ ബാറ്റിങ്ങാണ് യു.എസിന് വിജമൊരുക്കിയത്. അൻഡ്രിയസ് ഗോസ് 65 റൺസെടുത്ത് ജോൺസിന് മികച്ച പിന്തുണ നൽകി.

സ്റ്റീവൻ ടെയ്‍ലറെ പൂജ്യത്തിന് പുറത്താക്കി തുടക്കത്തിൽ തന്നെ കാനഡ യു.എസിനെ ഞെട്ടിച്ചിരുന്നു. 16 റൺസെടുത്ത ക്യാപ്റ്റൻ മൊണാക് പട്ടേലിനേയും വീഴ്ത്തി കാനഡ മത്സരത്തിൽ പിടിമുറുക്കുകയാണെന്ന് തോന്നിച്ചുവെങ്കിലും മൂന്നാം വിക്കറ്റിൽ ഒന്നിച്ച ആരോൺ ജോൺസും അൻഡ്രിയാസ് ഗോസും യു.എസിന് ജയമൊരുക്കുകയായിരുന്നു.

​നേരത്തെ ആദ്യം ബാറ്റ് ചെയ്ത കാനഡ അഞ്ച് വിക്കറ്റ് നഷ്ടത്തിലാണ് 194 റൺസെടുത്തത്. 44 പന്തിൽ 61 റൺസെടുത്ത ഇന്ത്യൻ വംശജനായ നവനീത് ധാലിവാലാണ് കാനഡയുടെ ടോപ് സ്കോററർ. 51 റൺസെടുത്ത നിക്കോളാസ് കിർട്ടണും കനേഡിയൻ നിരയിൽ തിളങ്ങി.​

ഓപ്പണിങ് വിക്കറ്റില്‍ ആരോണ്‍ ജോണ്‍സനൊപ്പം 43 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കിയ ധാലിവാള്‍ കാനഡയ്ക്ക് മികച്ച തുടക്കം തന്നെ സമ്മാനിച്ചു. 16 പന്തില്‍ നിന്ന് 23 റണ്‍സെടുത്ത ജോണ്‍സണെ യുഎസ് ടീമിലെ മറ്റൊരു ഇന്ത്യക്കാരനായ ഹര്‍മീത് സിങ്ങാണ് പുറത്താക്കിയത്. തുടര്‍ന്നെത്തിയ പര്‍ഗാത് സിങ്ങിന് (5) കാര്യമായ സംഭാവന നല്‍കാനായില്ല.

എന്നാല്‍ മൂന്നാം വിക്കറ്റില്‍ കിര്‍ട്ടനെ കൂട്ടുപിടിച്ച് 62 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കിയ ധാലിവാള്‍ സ്‌കോര്‍ 100 കടത്തി.

Tags:    
News Summary - USA wins first Twenty20 World Cup Match

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.