ഈഡൻ ഗാർഡനിൽ ഇന്ത്യൻ സൂപ്പർ ബാറ്റർ വിരാട് കോഹ്ലിയും റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിൽ തന്‍റെ സഹതാരമായിരുന്ന എബി ഡിവില്ലിയേഴ്സും തമ്മിൽ ആലിംഗനം ചെയ്ത് പരിചയം പുതുക്കുന്ന വിഡിയോ വൈറൽ. ലോകകപ്പിൽ ദക്ഷിണാഫ്രിക്കക്കെതിരെയുള്ള മത്സരത്തിനു മുന്നോടിയാണ് കൊൽക്കത്തയിലെ ഈഡൻ ഗാർഡൻ മൈതാനത്ത് ഐ.പി.എല്ലില്‍ വെടിക്കെട്ട് തീർത്ത ഇതിഹാസ സഖ്യത്തിന്‍റെ കണ്ടുമുട്ടൽ.
തന്‍റെ അടുത്തേക്കെത്തിയ ഡിവില്ലിയേഴ്സിനെ കോഹ്ലി ആലിംഗനം ചെയ്ത് സൗഹൃദം പങ്കിടുന്ന വിഡിയോ സമൂഹമാധ്യമങ്ങളിൽ നിമിഷങ്ങൾക്കകമാണ് വൈറലായത്. റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിൽ ഏറെ താലം ഡിവില്ലിയേഴ്സ് കോഹ്ലിയുടെ സഹതാരമായിരുന്നു. ഇരുവരും ചേർന്ന് ഐ.പി.എല്ലിൽ നിരവധി റെക്കോഡുകൾ എഴുതി ചേർത്തിട്ടുണ്ട്. 2016ൽ ഗുജറാത്ത് ലയൺസിനെതിരെ ഇരുവരും ചേർന്ന് നേടിയ 229 റൺസാണ് ഐ.പി.എൽ ചരിത്രത്തിലെ ഏറ്റവും ഉയർന്ന കൂട്ടുകെട്ട്.
കോഹ്ലിയെയും ഡിവില്ലിയേഴ്സിനെയും അതിമാനുഷിക കഥാപാത്രങ്ങളായ ബാറ്റ്മാനോടും സൂപ്പര്‍മാനോടുമാണ് സൂപ്പര്‍താരം ക്രിസ് ഗെയില്‍ ഉപമിച്ചിരുന്നത്. കോഹ്ലിയുടെ 35ാം ജന്മദിമം കൂടിയാണിന്ന്. ദക്ഷിണാഫ്രിക്കക്കെതിരെ ടോസ് നേടി ബാറ്റിങ് ആരംഭിച്ച ഇന്ത്യ നിലവിൽ റിപ്പോർട്ട് കിട്ടുമ്പോൾ 37.3 ഓവറിൽ മൂന്നു വിക്കറ്റ് നഷ്ടത്തിൽ 232 റൺസെടുത്തിട്ടുണ്ട്.
ഓപ്പണര്‍മാരായ രോഹിത് ശര്‍മ, ശുഭ്മാന്‍ ഗില്‍, ശ്രേയസ്സ് അയ്യർ എന്നിവരാണ് പുറത്തായത്. 73 റൺസുമായി കോഹ്ലിയും രണ്ടു റണ്ണുമായി കെ.എൽ. രാഹുലുമാണ് ക്രീസിലുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.