ഇന്ത്യൻ ക്രിക്കറ്റിന്‍റെ ഇതിഹാസ താരമായ വിരാട് കോഹ്ലിയുടെ ഏറ്റവും ഇഷ്ടപ്പെട്ട ഗ്രൗണ്ടുകളിലൊന്നാണ് ശ്രിലങ്കയിലെ ആർ. പ്രേമ ദാസ സ്റ്റേഡിയം അഥവാ കൊളംബോ ക്രിക്കറ്റ് സ്റ്റേഡിയം. ഇന്ത്യ-ലങ്ക മൂന്ന് ഏകദിനങ്ങളടങ്ങിയ പരമ്പരയിലെ ആദ്യ മത്സരം ഇവിടെയാണ് നടക്കുക. ഉച്ച കഴിഞ്ഞ് 2.30-നാണ് മത്സരം ആരംഭിക്കുന്നത്.
ഒരുപാട് ക്രിക്കറ്റ് റെക്കോഡുകളും അതിശയിപ്പിക്കുന്ന സ്റ്റാറ്റുകളുമെല്ലാം അടങ്ങിയ വിരാടിന്‍റെ കരിയറിലെ മാറ്റിവെക്കാൻ പറ്റാത്ത നമ്പറുകളാണ് വിരാടിന് കൊളംബോയിലുള്ളത്. 247 ആണ് വിരാടിന്‍റെ ഈ ഗ്രൗണ്ടിലെ ശരാശരി. മൂന്ന് ഫോർമാറ്റിലുമായാണ് താരത്തിന് 247 ശരാശരി. ഏകദിനത്തിൽ മാത്രം 107 ശരാശരി വിരാടിന് കൊളൊമ്പൊയുടെ മണ്ണിലുണ്ട്. ഈ ഗ്രൗണ്ടിൽ നാല് ഏകദിന സെഞ്ച്വറിയും താരം സ്വന്തമാക്കിയിട്ടുണ്ട്.
കൊളംബോയിലെ 10 ഏകദിന ഇന്നിങ്സിൽ നിന്നും 107 ശരാശരിയിൽ 644 റൺസാണ് വിരാട് കോഹ്ലി അടിച്ചുകൂട്ടിയിരിക്കുന്നത്. നാല് സെഞ്ച്വറി നേടിയ താരത്തിന്‍റെ പ്രഹശേഷി 98.47 ആണ്. ഈ പിച്ചിൽ ലങ്കക്കെതിരെ കച്ചക്കെട്ടുമ്പോൾ വിരാടിന്‍റെ ബാറ്റിലേക്ക് ഒരുപാട് കണ്ണുകളെത്തുന്നുണ്ട്. ഏറേ നാളുകൾക്ക് ശേഷമാണ് വിരാട് ഏകദിനത്തിലേക്ക് തിരിച്ചെത്തുന്നത്. ഏകദിനത്തിൽ 14000 റൺസ് നേടാൻ വെറും 152 റൺസ് കൂടെ മതിയാകും വിരാട് കോഹ്ലിക്ക്. ഈ പരമ്പരയിൽ തന്നെ താരം അത് നേടുമെന്ന് ആരാധകർ പ്രതീക്ഷിക്കുന്നുണ്ട്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.