സ്വപ്നം പോലെ തോന്നുന്നു...; റെക്കോഡ് സെഞ്ച്വറിക്കു പിന്നാലെ വിരാട് കോഹ്ലി

കൊൽക്കത്ത: ഒടുവിൽ ഇതിഹാസ താരം സചിൻ തെണ്ടുൽക്കറുടെ ഏകദിന സെഞ്ച്വറി റെക്കോഡിനൊപ്പമെത്തിയിരിക്കുന്നു സൂപ്പർ ബാറ്റർ വിരാട് കോഹ്ലി, അതും തന്‍റെ 35ാം ജന്മദിനത്തിൽ. ലോകകപ്പിലെ ഹെവി വെയ്റ്റ് പോരാട്ടത്തിൽ ദക്ഷിണാഫ്രിക്കക്കെതിരെ 49ാം സെഞ്ച്വറിയാണ് കോഹ്ലി നേടിയത്.

കോഹ്‍ലി 121 പന്തിൽ പത്ത് ഫോറടക്കം 101 റൺസെടുത്ത് പുറത്താവാതെ നിന്നു. 277 ഇന്നിങ്സുകളിലാണ് താരം ഇത്രയും സെഞ്ച്വറി നേടിയത്. എന്നാൽ, സചിൻ 452 ഇന്നിങ്സുകളിലാണ് (463 മത്സരം) 49 സെഞ്ച്വറി നേട്ടം കൈവരിച്ചത്.

കോഹ്‍ലിയുടെ സെഞ്ച്വറിയുടെയും ശ്രേയസ് അയ്യരുടെ അർധ സെഞ്ച്വറിയുടെയും കരുത്തിൽ ദക്ഷിണാഫ്രിക്കക്കെതിരെ നിശ്ചിത 50 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ ഇന്ത്യ 326 റൺസെടുത്തു. സ്വപ്നം പോലെ തോന്നുന്നുവെന്നാണ് ബാറ്റിങ്ങിനുശേഷം കോഹ്ലി പ്രതികരിച്ചത്.

‘സ്വപ്നം പോലെ തോന്നുന്നു. എനിക്ക് കളിക്കാനും ടീമിന്റെ വിജയത്തിൽ പാങ്കാളിയാവാനും അവസരം നൽകിയതിന് ദൈവത്തോട് ഞാൻ കടപ്പെട്ടിരിക്കുന്നു. ഈ മഹത്തായ വേദിയിൽ, ഈ വലിയ ജനക്കൂട്ടത്തിന് മുന്നിൽ അതും ജന്മദിനത്തിൽ സെഞ്ച്വറി നേടാനായത് വലിയ കാര്യമാണ്’ -കോഹ്ലി പറഞ്ഞു.

മത്സരത്തിൽ ശ്രേയസ്സ് അയ്യരുടെ ബാറ്റിങ്ങിനെയും താരം പ്രശംസിച്ചു. 87 പന്തിൽ 77 റൺസെടുത്താണ് ശ്രേയസ് അയ്യർ പുറത്തായത്. മൂന്നാം വിക്കറ്റിൽ ഇരുവരും ചേർന്ന് 134 റൺസാണ് അടിച്ചുകൂട്ടിയത്. അവസാന ഓവറുകളിൽ രവീന്ദ്ര ജദേജയുടെ വെടിക്കെട്ടാണ് ഇന്ത്യയെ 325 കടത്തിയത്. ജദേജ 15 പന്തിൽ ഒരു സിക്സും മൂന്ന് ഫോറുമടക്കം 29 റൺസെടുത്ത് പുറത്താവാതെനിന്നു.

ബാറ്റിങ്ങിന് വെല്ലുവിളി നിറഞ്ഞതായിരുന്നു പിച്ച്, രോഹിത്തും ശുഭ്മൻ ഗില്ലും മികച്ച തുടക്കം നൽകി. മുന്നോട്ടുകൊണ്ടുപോകുക എന്നതായിരുന്നു എന്‍റെ ജോലി. പന്ത് കൂടുതൽ ടേൺ ചെയ്യാൻ തുടങ്ങിയതോടെ സ്കോറിങ് മന്ദഗതിയിലായി, പിന്നെ എന്റെ റോൾ ക്രീസിൽ നിലയുറപ്പിക്കുകയായിരുന്നു. ശ്രേയസ്സ് നന്നായി കളിച്ചെന്നും കോഹ്ലി കൂട്ടിച്ചേർത്തു.

Tags:    
News Summary - Virat Kohli Reacts After Record-Equalling 49th ODI Hundred During IND vs SA In Kolkata

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.