ആസ്​ട്രേലിയ പര്യടനം: അവസാന രണ്ട്​ ടെസ്​റ്റിന്​ കോഹ്​ലിയുണ്ടാവില്ല

ന്യൂഡൽഹി: അച്ഛനാകാൻ ഒരുങ്ങുന്ന ഇന്ത്യൻ ക്യാപ്​റ്റൻ വിരാട്​ കോഹ്​ലി ആസ​്​ട്രേലിയൻ പര്യടനത്തിനിടയിൽ നാട്ടിലേക്ക്​ മടങ്ങും. ഭാര്യ അനുഷ്​ക ശർമയുടെ പ്രസവസമയമായ ജനുവരിയിൽ ക്യാപ്​റ്റൻ ഇന്ത്യയിലേക്ക്​ മടങ്ങുമെന്നാണ്​ റിപ്പോർട്ട്​. അങ്ങനെയെങ്കിൽ ആസ്​ട്രേലിയക്കെതിരായ ടെസ്​റ്റ്​ പരമ്പരയിലെ അവസാന രണ്ട്​ മത്സരങ്ങൾ കോഹ്​ലിക്ക്​ നഷ്​ടമാവും. വൈസ്​ ക്യാപ്​റ്റൻ അജിൻക്യ രഹാനെയാവും ടീമിനെ നയിക്കുക.

​നവംബർ 27ന്​ ഏകദിന പരമ്പരയോടെയാണ്​ പര്യടനം ആരംഭിക്കുന്നത്​. മൂന്ന് ഏകദിനം-​ ​ട്വൻറി20 മത്സരങ്ങൾക്കുശേഷം ഡിസംബർ 17ന്​ അഡ്​ലെയ്​ഡ്​ ഒാവലിലാണ്​ ആദ്യ ടെസ്​റ്റ്​. മെൽബണിൽ 26 മുതൽ രണ്ടാം ടെസ്​റ്റും നടക്കും. തുടർന്നാവും ​േകാഹ്​ലി നാട്ടിലേക്ക്​ മടങ്ങുക. ജനുവരി ഏഴ്​, 15 തീയതികളിലാണ്​ മൂന്നും നാലും ടെസ്​റ്റുകൾ.

Tags:    
News Summary - Virat Kohli to miss last part of Australia tour

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.