മെൽബൺ: ആസ്ട്രേലിയക്കെതിരായ മൂന്ന് ടെസ്റ്റ് മൽസരങ്ങളിൽ നിന്ന് മാറി നിൽക്കാനുള്ള ക്യാപ്റ്റൻ വിരാട് കോഹ്ലിയുടെ തീരുമാനം ആസ്ട്രേലിയൻ ബ്രോഡ്കാസ്ററർ ചാനൽ 7ന് ഉണ്ടാക്കിയത് കനത്ത നഷ്ടം. ആസ്ട്രേലിയയിലെ നാല് ടെസ്റ്റ് മൽസരങ്ങളുടെയും സംപ്രേഷണാവകാശം ചാനൽ 7നാണ്. ഏകദിന, ട്വൻറി 20 മൽസരങ്ങളുടെ സംപ്രേഷണാവകാശം ഫോക്സ് സ്പോർട്സിനാണുള്ളത്. ടെസ്റ്റ് സീരിസിൽ ആദ്യ ടെസ്റ്റ് മാത്രം ഇരു ചാനലുകളും സംപ്രേഷണം ചെയ്യും.
തിങ്കളാഴ്ച ആസ്ട്രേലിയയിൽ നടക്കുന്ന മൂന്ന് ടെസ്റ്റുകളിൽ നിന്ന് വിട്ടുനിൽക്കാൻ വിരാട് കോഹ്ലിക്ക് ബി.സി.സി.ഐ അനുമതി നൽകിയിരുന്നു. ഇതോടെ ആദ്യ ടെസ്റ്റിൽ മാത്രമേ കോഹ്ലി കളിക്കു. പിന്നീട് ഏകദിന ട്വൻറി 20 മൽസരങ്ങൾ തുടങ്ങുേമ്പാഴായിരിക്കും കോഹ്ലി ടീമിനൊപ്പം ചേരുക. ഇതോടെ ഫോക്സ് സ്പോർട്സിന് 14 ദിവസം കോഹ്ലിയുടെ കളി കാണിക്കാനാവും. ഏകദിന, ട്വൻറി 20 സീരിസുകളിലെ ആറ് മൽസരങ്ങളും ഒരു ടെസ്റ്റ് മാച്ചും പരിശീലന മൽസരവും ഇവർ കാണിക്കും. എന്നാൽ, ചാനൽ 7നിൽ കാണിക്കുന്ന മൽസരങ്ങളിൽ ഒരു ടെസ്റ്റിൽ മാത്രമേ കോഹ്ലിയുടെ സാന്നിധ്യമുണ്ടാവു.
ആസ്ട്രേലിയയിലും ആരാധകരുള്ള ക്രിക്കറ്റ് താരമാണ് കോഹ്ലി. ഇന്ത്യൻ ക്യാപ്റ്റെൻറ സാന്നിധ്യം ചാനലുകളുടെ പരസ്യ വരുമാനത്തേയും കാര്യമായി സ്വാധീനിക്കും. കോഹ്ലിയുടെ വരവിന് നല്ല പ്രചാരണവും ആസ്ട്രേലിയയിലെ സ്പോർട്സ് ചാനലുകൾ നൽകിയിരുന്നു. കോഹ്ലി ഇല്ലാത്ത മൽസരങ്ങൾ സംപ്രേഷണം ചെയ്യുന്നതിലൂടെ കനത്ത നഷ്ടം ചാനൽ 7ന് നേരിടേണ്ടി വരുമെന്നാണ് റിപ്പോർട്ടുകൾ. ഒക്ടോബർ മാസത്തിൽ നടക്കേണ്ട പരമ്പര കോവിഡ് മൂലമാണ് നവംബറിലേക്ക് മാറ്റിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.