‘അഹങ്കാരം കൂടിയാൽ മത്സരം കൈവിട്ടുപോകും’; മോദിയോട് കോഹ്‍ലി; തെരഞ്ഞെടുപ്പുഫലം ചൂണ്ടിക്കാട്ടി ട്രോളിയതെന്ന് നെറ്റിസൺസ്

ട്വന്റി 20 ലോകകപ്പ് നേടി ഇന്ത്യയിൽ തിരിച്ചെത്തിയ ടീമംഗങ്ങളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ കൂടിക്കാഴ്ചക്കിടെ വിരാട് കോഹ്‍ലി നടത്തിയ പ്രതികരണമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാവുന്നത്. മോദിയുമായുള്ള പ്രഭാത ഭക്ഷണത്തിനിടെയാണ് കോഹ്‍ലിയുടെ പ്രതികരണം. അഹങ്കാരത്തെ കുറിച്ചും അതെങ്ങനെ അമിത ആത്മവിശ്വാസത്തിലേക്കും പിന്നീട് അത് ഒരു വ്യക്തിയുടെ പതനത്തിലേക്കും നയിക്കുമെന്നതിനെ കുറിച്ചായിരുന്നു കോഹ്‍ലിയുടെ പ്രതികരണം.

ട്വന്റി 20 ലോകപ്പിൽ 59 പന്തിൽ 76 റൺസെന്ന മികച്ച പ്രകടനം നടത്താൻ കോഹ്‍ലിയെ സഹായിച്ചതെന്താണെന്നായിരുന്നു മോദിയുടെ ചോദ്യം. അഹങ്കാരത്തെ മാറ്റിനിർത്താൻ സാധിച്ചത് കൊണ്ടാണ് തനിക്ക് മികച്ച പ്രകടനം നടത്താൻ സാധിച്ചതെന്നായിരുന്നു ഇതിനുള്ള കോഹ്‍ലിയുടെ മറുപടി.

ഫൈനലിലെ മികച്ച പ്രകടനത്തിന് പിന്നിലെ പ്രചോദനമെന്താണെന്നായിരുന്നു മോദിയുടെ കോഹ്‍ലിയോടുള്ള ചോദ്യം. ട്വന്റി 20 ലോകകപ്പിൽ കളിക്ക് മുകളിൽ എന്റെ അഹങ്കാരം വരാതിരിക്കാൻ ശ്രദ്ധിച്ചു. അഹങ്കാരത്തെ താൻ മാറ്റിവെച്ചു. ഇതോടെയാണ് ട്വന്റി 20 ലോകകപ്പ് ഫൈനലിൽ തനിക്ക് മികച്ച പ്രകടനം നടത്താൻ സാധിച്ചതെന്നായിരുന്നു മോദി​യുടെ ചോദ്യത്തോടുള്ള കോഹ്‍ലിയുടെ മറുപടി. അഹങ്കാരമുണ്ടായാൽ കളി തോൽക്കുമെന്നും കോഹ്‍ലി പറഞ്ഞിരുന്നു.

സംഭാഷണത്തിന്റെ വിവരങ്ങൾ പുറത്ത് വന്നതോടെ വലിയ പ്രതികരണമാണ് നെറ്റിസൺസിന്റെ ഭാഗത്ത് നിന്ന് ഉയരുന്നത്. ലോക്സഭയിൽ കേവലം ഭൂരിപക്ഷം നേടാത്ത ബി.ജെ.പിക്കെതിരെയായിരുന്നു കോഹ്‍ലിയുടെ പ്രതികരണമെന്നാണ് നെറ്റിസൺസിന്റെ കണ്ടെത്തൽ.

Tags:    
News Summary - Virat Kohli’s statement to PM Modi on arrogance

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.