എംഎസ് ധോണി അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ചതിന് ശേഷം അതുപോലൊരു ഫിനിഷറെ ഇന്ത്യൻ ക്രിക്കറ്റിന് ലഭിച്ചിട്ടില്ലെന്ന് നായകൻ രോഹിത് ശർമ. വെസ്റ്റിൻഡീസിനെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിനു മുന്നോടിയായി സംസാരിക്കുവേയായിരുന്നു രോഹിത് ഇക്കാര്യം പറഞ്ഞത്.
അടുത്ത വർഷം നടക്കാനിരിക്കുന്ന ഏകദിന ലോകകപ്പിന് മുന്നോടിയായി ടീമിന് ഒരു ഫിനിഷറെ കണ്ടത്താനായിട്ടില്ല, ഏകദിനത്തിൽ ഫിനിഷറുടെ പങ്ക് വളരെ പ്രധാനമാണെന്നും ടീമിന് വേണ്ടി ഒരാളെ കണ്ടെത്താനാകുമെന്ന പ്രതീക്ഷയിലാണെന്നും രോഹിത് പറഞ്ഞു.
ധോണിയുടെ ഒഴിവിലേക്ക് ഹാർദികിനെയും, ജഡേജയേയും വരെ പരീക്ഷിച്ചെങ്കിലും ഫിനിഷർ റോളിലേക്ക് കൂടുതൽ താരങ്ങളെ സൃഷ്ടിക്കേണ്ടതുണ്ടെന്നും, പരമ്പരയിൽ അവസരം ലഭിക്കുന്ന താരങ്ങൾ അവസരങ്ങൾ പ്രയോജനപ്പെടുത്തുകയും ടീമിൽ തങ്ങളുടെ സ്ഥാനം ഉറപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും രോഹിത് ശർമ്മ പറഞ്ഞു. ഫിനിഷറുടെ ബാറ്റിംങ് ടീമിന് വളരെ നിർണായകമാണെന്നും പലപ്പോയും ഫിനിഷറുടെ സംഭാവനയിൽ നിന്ന് ഗെയിം തന്നെ മാറി മറിയാറുണ്ടെന്നും രോഹിത് കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.