ഇന്ത്യക്കെതിരാ‍യ രണ്ടാം ട്വന്റി20 മത്സരത്തിൽ അർധ സെഞ്ച്വറി നേടിയ അയർലൻഡിന്റെ ആൻഡ്രൂ ബൽബിർണിയുടെ ബാറ്റിങ്

കുറച്ചുകൂടി പരിശ്രമിച്ചാൽ ഇന്ത്യയെ തോൽപ്പിക്കാനാകും -ബൽബിർണി

ഡബ്ലിൻ: കുറച്ചുകൂടെ നന്നായി കളിച്ചാൽ ഇന്ത്യയെ തോൽപ്പിക്കാനാകുമെന്ന് അയർലൻഡ് ഓപണർ ആൻഡ്രൂ ബൽബിർണി. ഇന്ത്യക്കെതിരായ രണ്ടാം ട്വന്റി 20 മത്സരത്തിലെ വെടിക്കെട്ട് ഇന്നിങ്സിന് ശേഷം പ്രതികരിക്കുകയായിരുന്നു ബൽബിർണി.

മത്സരത്തിൽ 33 റൺസിന് അയർലൻഡ് തോറ്റെങ്കിലും 51 പന്തിൽ നാല് സിക്സും അഞ്ചുഫോറുമുൾപ്പെടെ 72 റൺെസടുത്ത ആൻഡ്രൂ ബൽബിർണി ഇന്ത്യൻ ബൗളർമാർക്ക് വലിയ തലവേദനയാണ് സൃഷ്ടിച്ചത്. അയർലൻഡ് ബാറ്റർമാരുടെ പിന്തുണയൊന്നും ലഭിക്കാതെ ഒറ്റയാൾ പോരാട്ടമായി ബൽബിർണിയുടെ ഇന്നിങ്സ് ഒതുങ്ങി പോയില്ലായിരുന്നെങ്കിൽ അയർലൻഡ് വിജയ സാധ്യതയുണ്ടായിരുന്നു.

ഇന്ത്യയുടേത് വളരെ വൈദഗ്ധ്യമുള്ള ബൗളിങ് യൂണിറ്റാണെന്നും ജയിക്കാനാവാത്തതിൽ നിരാശയുണ്ടെന്നും ബൽബിർണി മത്സരശേഷം മാധ്യമങ്ങളോട് പറഞ്ഞു. അതേ സമയം ബുധനാഴ്ച അവസാന മത്സരത്തിൽ മികച്ച പ്രകടനം പുറത്തെടുക്കുമെന്നും ഇന്ത്യയെ തോൽപിക്കാനാവുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.

Tags:    
News Summary - We Feel We Can Beat Them If We Play Better – Andrew Balbirnie Hopeful Of Winning The Final Game Against India

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.