വീണ്ടും ഫ്ലോപ്പായി സഞ്ജു; ഏഷ്യാ കപ്പ് സാധ്യതകൾ തുലാസിൽ

ഫ്ളോറിഡ: വെസ്റ്റ് ഇൻഡീസിനെതിരായ നിർണായകമായ അവസാനത്തെ ടി20 മത്സരത്തിലും മലയാളി താരം സഞ്ജു നിരാശപ്പെടുത്തി. ഒമ്പത് പന്തുകളിൽ 13 റൺസ് മാത്രമെടുത്താണ് താരം പുറത്തായത്. രണ്ട് ബൗണ്ടറികൾ പായിച്ച് പ്രതീക്ഷ നൽകിയെങ്കിലും റെമാരിയോ ഷെപേർഡിന്റെ പന്തിൽ വിക്കറ്റ് കീപ്പർ നി​കൊളാസ് പൂരാന് പിടി നൽകി താരം മടങ്ങുകയായിരുന്നു.

പരമ്പരയിൽ കഴിഞ്ഞ നാല് മത്സരങ്ങളിൽ ആദ്യ രണ്ടിൽ മാത്രമായിരുന്നു സഞ്ജുവിന് അവസരം ലഭിച്ചത്. അതിൽ തന്നെ 12ഉം ഒമ്പതും റൺസ് മാത്രമാണ് സമ്പാദ്യം. തുടർച്ചയായി നിറം മങ്ങിയതിനാൽ ഏഷ്യാ കപ്പിൽ സഞ്ജുവിന് ടീമിലിടം ലഭിക്കുന്ന കാര്യം സംശയമാണ്. അയർലൻഡിനെതിരായ ടി20 പരമ്പരയാണ് ഇനി സഞ്ജുവിന് മുന്നിലുള്ളത്.

അതേസമയം, നേരത്തെ ടോസ് നേടിയ ഹാർദിക് പണ്ഡ്യ ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. ഓപണർമാരായ യശസ്വി ജെയ്സ്വാളും (5) ശുഭ്മാൻ ഗില്ലും (9) മൂന്ന് ഓവറുകൾ പിന്നിടുമ്പോഴേക്കും കൂടാരം കയറിയിരുന്നു. തുടർന്ന് ബാറ്റെടുത്ത സൂര്യ കുമാർ യാദവാണ് (45 പന്തുകളിൽ 61) ഇന്ത്യയെ വലിയ തകർച്ചയിൽ നിന്ന് രക്ഷിച്ചത്. 11-ാമത്തെ ഓവറിൽ സ്കോർ 87-ൽ നിൽക്കെയായിരുന്നു സഞ്ജു പുറത്തായത്.

Tags:    
News Summary - West Indies vs India 5th T20I: Sanju Samson

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.