ട്വന്‍റി20 മത്സരം തിരുവനന്തപുരത്തിന് നഷ്ടമാകുമോ?; വിൻഡീസിനെതിരായ പരമ്പര വേദികൾ വെട്ടിച്ചുരുക്കിയേക്കും

ന്യൂഡൽഹി: രാജ്യത്ത് കോവിഡ് കേസുകൾ ഉയരുന്ന സാഹചര്യത്തിൽ വെസ്റ്റിൻഡീസിനെതിരായ പരിമിത ഓവർ ക്രിക്കറ്റ് പരമ്പരകളുടെ വേദികൾ വെട്ടിച്ചുരുക്കാനൊരുങ്ങി ബി.സി.സി.ഐ. ഇക്കാര്യത്തിൽ ഔദ്യോഗിക തീരുമാനം ആയിട്ടില്ല.

ഫെബ്രുവരി 20ന് വിൻഡീസിനെതിരായ മൂന്നാം ട്വന്‍റി20 മത്സരത്തിന് തിരുവനന്തപുരം ആതിഥേയത്വം വഹിക്കാനിരുന്നതാണ്. ഏറെ നാളുകൾക്ക് ശേഷം നറുക്കു വീണ രാജ്യന്തര മത്സരം നഷ്ടമാകുമോയെന്ന ആശങ്കയിലാണ് മലയാളി ക്രിക്കറ്റ് ആരാധകർ.

രാജ്യം കോവിഡ് മൂന്നാം തരംഗത്തിലേക്ക് കടന്ന സാഹചര്യത്തിൽ നിരവധി സംസ്ഥാനങ്ങൾ വാരാന്ത്യ ലോക്ഡൗൺ അടക്കം നിയന്ത്രണങ്ങൾ കൊണ്ടുവന്നിരുന്നു. ആറ് വേദികളിലായി മൂന്ന് വീതം ട്വന്‍റി20 ഏകദിന മത്സരങ്ങളാണ് വിൻഡീസി​ന്‍റെ പര്യടനത്തിലുള്ളത്. ഫെബ്രുവരി ആറിന് അഹ്മദാബാദിൽ വെച്ചാണ് ആദ്യ ഏകദിന മത്സരം നടത്താൻ നിശ്ചയിച്ചിരിക്കുന്നത്.

അഹ്മദാബാദിനെയും തിരുവനന്തപുരത്തെയും കൂടാതെ ജയ്പൂർ (ഫെബ്രുവരി 9), കൊൽക്കത്ത (ഫെബ്രുവരി 12), കട്ടക്ക് (ഫെബ്രുവരി 15), വിശാഖപട്ടണം (ഫെബ്രുവരി 18) എന്നിവയാണ് മറ്റ് വേദികൾ.

കളിക്കാരുടെയും സ്റ്റാഫി​ന്‍റെയും സുരക്ഷ പരിഗണിച്ച് മൂന്ന് വേദികളിലേക്ക് മത്സരങ്ങൾ ചുരുക്കാനാണ് ബോർഡ് ആലോചിക്കുന്നത്. 

Tags:    
News Summary - Will Thiruvananthapuram lose Twenty20 match? BCCI considering to reduce venues for India-WI series due to rising Covid-19 cases

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.