ദുബൈ: വനിത ട്വന്റി20 ലോകകപ്പ് മത്സര ക്രമം പ്രഖ്യാപിച്ച് അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ. ദുബൈ, ഷാർജ വേദികളിലായി ഒക്ടോബർ മൂന്ന് മുതൽ 20 വരെയാകും മത്സരങ്ങൾ.
അഞ്ച് ടീമുകളടങ്ങിയ രണ്ട് ഗ്രൂപുകളിലായി 10 രാജ്യങ്ങളിലെ വനിത ടീമുകളാണ് മത്സരിക്കുക. ബംഗ്ലദേശിൽ നിശ്ചയിച്ച മത്സരങ്ങൾ രാജ്യത്തെ സംഘർഷങ്ങളെ തുടർന്ന് ആഗസ്റ്റ് 20ന് യു.എ.ഇയിലേക്ക് മാറ്റുകയായിരുന്നു. ഇന്ത്യ ഉൾക്കൊള്ളുന്ന എ ഗ്രൂപിൽ ആസ്ട്രേലിയ, പാകിസ്താൻ, ന്യൂസിലൻഡ്, ശ്രീലങ്ക എന്നിവയാണ് മറ്റു ടീമുകൾ. ഗ്രൂപ് ബിയിൽ ബംഗ്ലദേശ്, ഇംഗ്ലണ്ട്, ദക്ഷിണാഫ്രിക്ക, വെസ്റ്റ് ഇൻഡീസ്, സ്കോട്ലൻഡ് എന്നിവയും മാറ്റുരക്കും. ഗ്രൂപ് ഘട്ടത്തിൽ ഓരോ ടീമും നാലു വീതം മത്സരങ്ങൾ കളിക്കും. കൂടുതൽ പോയിന്റ് നേടുന്ന രണ്ട് ടീമുകൾ വീതം ഓരോ ഗ്രൂപിൽനിന്നും സെമി ഫൈനലിലേക്ക് യോഗ്യത നേടും.
ഒക്ടോബർ മൂന്നിന് ഷാർജയിൽ ബംഗ്ലദേശ്- സ്കോട്ലൻഡ്, പാകിസ്താൻ- ശ്രീലങ്ക മത്സരങ്ങളോടെയാണ് തുടക്കമാകുക. ഇന്ത്യക്ക് പിറ്റേന്ന് ന്യൂസിലൻഡാണ് ആദ്യ എതിരാളി. ദുബൈയിലാണ് മത്സരം. ഒക്ടോബർ 17, 18 തീയതികളിൽ സെമി ഫൈനൽ മത്സരങ്ങൾ. 20ന് ദുബൈയിൽ ഫൈനലും നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.