ഇന്ത്യൻ മീം ക്രീയറ്റർമാർ അല്ലെങ്കിൽ ട്രോളൻമാർ ഏറ്റവും കൂടുതൽ കളിയാക്കുന്ന താരങ്ങളിൽ ഒരാളാണ് കെ.എൽ. രാഹുൽ. പതിയെ നീങ്ങുന്ന തന്‍റെ ബാറ്റിങ് ശൈലിക്കാണ് ഒരുപാട് ട്രോളുകൾ ലഭിക്കാറുള്ളത്. എന്നാൽ പോലും ചില സമയത്ത് താൻ എന്ത് ചെയ്താലും ട്രോളാണെന്ന് പറയുകയാണ് രാഹുൽ. ഇതിനെ എങ്ങനെയാണ് നേരിടുന്നതെന്നും അദ്ദേഹം പറയുന്നുണ്ട്.
'പണ്ട് ഒരുപാട് ട്രോളുകള്‍ ഏറ്റുവാങ്ങിയിട്ടുണ്ട്. ചെറുപ്പത്തില്‍ അത് നന്നായി കൈകാര്യം ചെയ്യാന്‍ സാധിച്ചിരുന്നുവെന്ന് എനിക്ക് തോന്നുന്നു. ഏകദേശം രണ്ടുവര്‍ഷങ്ങള്‍ക്ക് മുന്‍പ് ട്രോളുകള്‍ വളരെ അമിതമായി. നിന്നാലും ഇരുന്നാലുമെല്ലാം എനിക്ക് ട്രോളുകള്‍ ലഭിക്കാന്‍ തുടങ്ങി. ഇപ്പോള്‍ എല്ലാം ശീലമായി തുടങ്ങി. കഴിഞ്ഞ ഒന്നര വര്‍ഷമായി ഇന്‍സ്റ്റഗ്രാം ഞാന്‍ പൂര്‍ണമായും ഉപേക്ഷിച്ചിരിക്കുകയാണ്. ഇപ്പോള്‍ എന്തെങ്കിലും പോസ്റ്റ് ചെയ്താല്‍ തന്നെ പരമാവധി വേഗത്തില്‍ അവിടെ നിന്ന് പുറത്തുകടക്കാന്‍ ശ്രമിക്കാറുണ്ട്,' കെ.എൽ. രാഹുൽ പറഞ്ഞു. ഒരു പോഡ്കാസ്റ്റിൽ സംസാരിക്കവെയാണ് രാഹുൽ മനസ് തുറന്നത്.
ഇന്ത്യക്കായി ബൈലാറ്റരൽ പരമ്പരകളിൽ മിന്നുന്ന പ്രകടനം കാഴ്ചവെക്കുന്ന രാഹുലിന് പക്ഷെ പ്രധാന മത്സരത്തിൽ പാളിപോകാറുണ്ട്. 2022ൽ നടന്ന ടി-20 ലോകകപ്പിലെ പ്രകടനത്തിനായിരുന്നു താരത്തിന് ഒരുപാട് വിമർശനം ലഭിച്ചത്. പിന്നീട് 2023ൽ അരങ്ങേറിയ ഏകദിന ലോകകപ്പിൽ മികച്ച പ്രകടനം കാഴ്ചവെച്ചെങ്കിലും ഫൈനലിലെ ഇന്നിങ്സ് ആരാധകരെ ചൊടിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.