ജയ് ഷാ ഐ.സി.സി തലപ്പത്തേക്ക്; നാമനിർദേശ പത്രിക സമർപ്പിച്ചു; എതിരാളികളില്ല

ന്യൂഡൽഹി: ജയ് ഷാ അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിലിന്‍റെ (ഐ.സി.സി) തലപ്പത്തേക്ക്. ചെയർമാൻ സ്ഥാനത്തേക്ക് നാമനിർദേശ പത്രിക സമർപ്പിച്ചു. ചൊവ്വാഴ്ചയാണ് പത്രിക സമർപ്പിക്കാനുള്ള അവസാന ദിവസം.

ജയ് ഷാ മാത്രമാണ് പത്രിക നൽകിയത്. ഇതോടെ എതിരില്ലാതെ ഷാ തെരഞ്ഞെടുക്കപ്പെടുമെന്ന് ഉറപ്പായി. അങ്ങനെയെങ്കിൽ പ്രായം കുറഞ്ഞ ഐ.സി.സി ചെയർമാനാകും 35കാരനായ ഷാ. ന്യൂസിലന്‍ഡുകാരനായ ഗ്രെഗ് ബാര്‍ക്ലേ ഐ.സി.സി ചെയര്‍മാന്‍ സ്ഥാനത്ത് തുടരില്ലെന്ന് നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. ക്രിക്കറ്റ് ആസ്‌ട്രേലിയയും ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡും നേരത്തെ ഷാക്ക് പിന്തുണ പ്രഖ്യാപിച്ചിരുന്നു. കഴിഞ്ഞ ജനുവരിയില്‍ ഇന്തോനേഷ്യയിലെ ബാലിയില്‍ നടന്ന ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സിലിന്റെ വാര്‍ഷിക ജനറല്‍ ബോഡി യോഗവും ഷാക്ക് പിന്തുണ പ്രഖ്യാപിച്ചിരുന്നു.

ഐ.സി.സിയുടെ തലപ്പത്തെത്തുന്ന അഞ്ചാമത്തെ ഇന്ത്യക്കാരനാകും ജയ് ഷാ. എന്‍. ശ്രീനിവാസന്‍ (2014-2015), ശശാങ്ക് മനോഹര്‍ (2015-2020) എന്നിവർ ഐ.സി.സി ചെയർമാൻ പദവി വഹിച്ചിരുന്നു. ജഗ്മോഹന്‍ ഡാല്‍മിയ (1997-2000), ശരദ് പവാര്‍ (2010-2012) എന്നിവർ പ്രസിഡന്‍റ് സ്ഥാനവും വഹിച്ചിട്ടുണ്ട്. ഡിസംബർ ഒന്നിനാണ് പുതിയ ചെയർമാൻ ചുമതല ഏറ്റെടുക്കേണ്ടത്.

ഷാക്കു പകരം റോഷൻ ജെയ്റ്റിലി അടുത്ത ബി.സി.സി.ഐ സെക്രട്ടറിയാകുമെന്നാണ് റിപ്പോർട്ട്.

Tags:    
News Summary - Jay Shah only person to file nomination for ICC Chairman

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.