ദാംബുല്ല: മൂന്നാം ട്വന്റി20 മത്സരവും ജയിച്ച് പരമ്പര ഏകപക്ഷീയമായി നേടാമെന്ന ഇന്ത്യൻ വനിത ടീമിന്റെ ആഗ്രഹത്തിന് തടയിട്ട് ശ്രീലങ്കൻ നായികയും ഓപണറുമായ ചമാരി അത്തപ്പത്തു. ആദ്യം ബാറ്റ് ചെയ്ത സന്ദർശകർ 20 ഓവറിൽ അഞ്ച് വിക്കറ്റിന് 138 റൺസാണെടുത്തത്. ലങ്ക 17 ഓവറിൽ മൂന്നിന് 141ലെത്തി. 48 പന്തിൽ 80 റൺസുമായി പുറത്താവാതെനിന്ന ചമാരിയാണ് വിജയശിൽപി. 14 ബൗണ്ടറിയും ഒരു സിക്സറുമടിച്ച ക്യാപ്റ്റൻ, അന്താരാഷ്ട്ര ട്വന്റി20യിൽ 2000 റൺസ് പിന്നിടുന്ന ആദ്യ ശ്രീലങ്കൻ താരവുമായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.