ഹൈദരാബാദ്: ലോകകപ്പ് ക്രിക്കറ്റിലെ രണ്ടാം മത്സരത്തിൽ ടോസ് നേടിയ നെതർലാൻഡ്സ് പാകിസ്താനെ ബാറ്റിങ്ങിനയച്ചു. മികച്ച ജയത്തോടെ ലോകകപ്പ് കാമ്പയിന് തുടക്കമിടുകയാണ് ബാബർ അസമിന്റെയും സംഘത്തിന്റെയും ലക്ഷ്യം. ഏഷ്യാകപ്പിൽ അടക്കം സമീപകാലത്തെ തിരിച്ചടികളില്‍നിന്ന് കരകയറാനും ആത്മവിശ്വാസം വീണ്ടെടുക്കാനും പാകിസ്താന് വമ്പൻ ജയം അത്യാവശ്യമാണ്. ലോകകപ്പ് സന്നാഹ മത്സരത്തില്‍ രണ്ടിലും ടീം പരാജയപ്പെട്ടിരുന്നു.
എന്നാൽ, കിരീട പ്രതീക്ഷയുമായെത്തുന്ന പാകിസ്താനെതിരെ അട്ടിമറി ജയമാണ് നെതർലാൻഡ് ലക്ഷ്യമിടുന്നത്. ലോകകപ്പില്‍ ഇതുവരെ കളിച്ച 15 മത്സരങ്ങളില്‍ നെതര്‍ലന്‍ഡ്‌സ് ജയിച്ചത് രണ്ടുകളിയില്‍ മാത്രമാണ്. 2007ല്‍ സ്‌കോട്‌ലന്‍ഡിനെതിരെയായിരുന്നു അവസാന ജയം. ഇരുടീമും ആറുതവണ നേർക്കുനേർ വന്നപ്പോൾ ആറിലും ജയം പാകിസ്താനൊപ്പമായിരുന്നു. ഹൈദരാബാദ് രാജീവ് ഗാന്ധി ഇന്റര്‍നാഷനല്‍ സ്‌റ്റേഡിയത്തിലാണ് മത്സരം.
െപ്ലയിങ് ഇലവൻ: പാകിസ്താൻ -ഇമാമുൽ ഹഖ്, ഫഖ്ർ സമാൻ, ബാബർ അസം, മുഹമ്മദ് റിസ്‍വാൻ, സൗദ് ഷക്കീൽ, ഇഫ്തിഖാർ അഹ്മദ്, ഷദാബ് ഖാൻ, മുഹമ്മദ് നവാസ്, ഹസൻ അലി, ഷഹീൻ ഷാ അഫ്രീദി, ഹാരിസ് റഊഫ്.
നെതർലാൻഡ്സ്: വിക്രംജിത്ത് സിങ്, മാക്സ് ഒ ദൗഡ്, കോളിൻ അക്കർമാൻ, ബാസ് ദെ ലീഡെ, തേജ നിദമാനുരു, സ്കോട്ട് എഡ്വാർഡസ്, സാഖിബ് സുൽഫീക്കർ, ലോഗൻ വാൻ ബീക്, റൊയലോഫ് വാൻ ഡെർ മെർവെ, ആര്യൻ ദത്ത്, പോൾ വാൻ മീകെരേൻ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.