ലോക ടെസ്റ്റ്​ ചാമ്പ്യൻഷിപ്പ്​ ഫൈനൽ: ഇന്ത്യയും ന്യൂസിലൻഡും 15 അംഗ സ്​ക്വാഡുകൾ പ്രഖ്യാപിച്ചു

ലണ്ടൻ: ലോക ടെസ്റ്റ്​ ചാമ്പ്യൻഷിപ്പ്​ ഫൈനലിനുള്ള 15 അംഗ സ്​ക്വാഡിനെ ഇന്ത്യയും ന്യൂസിലൻഡും പ്രഖ്യാപിച്ചു. ഇന്ത്യൻ ടീമിനെ വിരാട്​ കോഹ്​ലിയും ന്യൂസിലൻഡിനെ പരിക്ക്​ മാറിയെത്തുന്ന കെയ്​ൻ വില്യംസണുമാണ്​ നയിക്കുന്നത്​. ജൂൺ 18ന്​ സതാംപ്​റ്റണിലാണ്​ മത്സരം ആരംഭിക്കുന്നത്​.

20 അംഗ സ്​ക്വാഡുമായാണ്​ ഇന്ത്യ ഇംഗ്ലണ്ടിലേക്ക്​ പറന്നത്​. അജിൻക്യ രഹാനെയാണ്​ ഉപനായകൻ. ശർദുൽ ഠാക്കൂറിനും മായങ്ക്​ അഗർവാളിനും സ്​ക്വാഡിൽ ഇടം നേടാനായില്ല. അതേ സമയം പേസർ മുഹമ്മദ്​ സിറാജും മധ്യനര ബാറ്റ്​സ്​മാൻ ഹനുമ വിഹാരിയും സ്​ക്വാഡിൽ ഇടംപിടിച്ചു.

പരിക്കേറ്റതിനെ തുടർന്ന്​ കിവീസ്​ നായകൻ വില്യംസണിന്​ ഇംഗ്ലണ്ടിനെതിരായ രണ്ടാമത്തെ ടെസ്റ്റ്​ മത്സരം നഷ്​ടമായിരുന്നു. കോളിൻ ഡി ഗ്രാൻഡോമിനെ ഒൾറൗണ്ടറായും അജാസ്​ പ​േട്ടലിനെ സ്​പെഷ്യലിസ്റ്റ്​ സ്​പിന്നറായും കിവീസ്​ ടീമിൽ ഉൾപെടുത്തിയിട്ടുണ്ട്​.

ഇന്ത്യൻ സ്​ക്വാഡ്:

വിരാട്​ കോഹ്​ലി (ക്യാപ്​റ്റൻ), അജിൻക്യ രഹാനെ (ഉപനായകൻ), രോഹിത്​ ശർമ, ശുഭ്​മാൻ ഗിൽ, ചേതേശ്വർ പുജാര, ഋഷഭ്​ പന്ത്​ (വിക്കറ്റ്​ കീപ്പർ), ഹനുമ വിഹാരി, ആർ. അശ്വിൻ, രവീന്ദ്ര ജദേജ, വൃദ്ധിമാൻ സാഹ (വിക്കറ്റ്​ കീപ്പർ), ജസ്​പ്രീത്​ ബൂംറ, ഉമേഷ്​ യാദവ്​, മുഹമ്മദ്​ ഷമി, ഇഷാന്ത്​ ശർമ, മുഹമ്മദ്​ സിറാജ്​.

ന്യൂസിലൻഡ്​ സ്​ക്വാഡ്​:

കെയ്​ൻ വില്യംസൺ (ക്യാപ്​റ്റൻ), ടോം ബ്ലൻഡൽ, ട്രെൻഡ്​ ബൗൾട്ട്​, ഡെവോൻ കോൺവേ, കോളിൻ ഡി ഗ്രാൻഡോം, മാറ്റ്​ ഹെൻറി, കൈൽ ജാമിസൺ, ടോം ലഥാം, ഹെന്‍റി നികോൾസ്​, അജാസ്​ പ​േട്ടൽ, ടിം സൗത്തി, റോസ്​ ടെയ്​ലർ, നീൽ വാഗ്​നർ, ബി.ജെ. വാട്​ലിങ്​, വിൽ യങ്​.

Tags:    
News Summary - World Test Championship Final: India and New Zealand Name 15-Man Squad

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.