സതാംപ്ടണിലെ റോസ്ബൗൾ സ്റ്റേഡിയത്തിൽ തുടക്കമായ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിലെ ഇന്ത്യ - ന്യൂസിലാൻഡ് ഫൈനൽ മത്സരത്തിൽ ഇന്ത്യൻ നായകൻ വിരാട് കോഹ്ലി 44 റൺസിന് പുറത്തായിരുന്നു. മൂന്നാം ദിനം കളി പുനരാരംഭിച്ചപ്പോൾ പേസർ കൈൽ ജാമിസണായിരുന്നു ന്യൂസിലാൻഡിന് നിർണായക വിക്കറ്റ് സമ്മാനിച്ചത്. ഒന്നാം ഇന്നിങ്സിൽ അഞ്ച് വിക്കറ്റ് വീഴ്ത്തി 217 റൺസിന് ടീം ഇന്ത്യയെ കൂടാരം കയറ്റിയ ജാമിസണോട് കോഹ്ലി ആരാധകർ കലിപ്പ് തീർത്തത് താരത്തിെൻറ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ പോയി പൊങ്കാലയിട്ടാണ്.
124 പന്തുകളിൽ 44 റൺസുമായി ക്രീസിൽ പാറ പോലെ ഉറച്ചുനിൽക്കുകയായിരുന്നു കോഹ്ലി. മൂന്നാം ദിനം ഇന്ത്യൻ നായകൻ തെൻറ അന്താരാഷ്ട്ര കരിയറിലെ 71-ാം സെഞ്ച്വറിയടിക്കുമെന്ന് തന്നെയായിരുന്നു ആരാധകർ പ്രതീക്ഷിച്ചിരുന്നത്. എന്നാൽ, ഒരു റൺ പോലും കൂട്ടിച്ചേർക്കാനാകാതെ കോഹ്ലി ജാമിസണിെൻറ ഒരു ഇൻസ്വിങ്ങിങ് ഡെലിവറിക്ക് മുന്നിൽ എൽ.ബി.ഡബ്ല്യു ആയി വീണു. അമ്പയറുടെ തീരുമാനത്തെ വെല്ലിവിളിച്ച് റിവ്യൂവിന് മുതിർന്നെങ്കിലും അവിടെയും വിധി ഒൗട്ടായിരുന്നു.
തെൻറ െഎ.പി.എൽ ടീമായ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ നായകൻ കൂടിയായ കോഹ്ലിയെ വീഴ്ത്തിയതോടെ ജാമിസണിെൻറ ആഹ്ലാദം ആകാശം മുട്ടി എന്ന് പറയാം. എന്നാൽ, അത് കണ്ട കോഹ്ലി ആരാധകർക്ക് പക്ഷെ സഹിക്കാനായില്ല, അവർ നേരെ ജാമിസണിെൻറ ഇൻസ്റ്റാ പ്രൊഫൈലിലേക്കാണ് വെച്ചുപിടിച്ചത്. അതിലുള്ള ഒാരോ പോസ്റ്റിെൻറയും കമൻറ് ബോക്സുകൾ അധിക്ഷേപരവും മോശവുമായ കമൻറുകളാൽ നിറഞ്ഞിരിക്കുകയാണ്. ആർ.സി.ബിയിൽ തെൻറ ക്യാപ്റ്റൻ കൂടിയായ കോഹ്ലിയോട് 'നീതി കാണിക്കാത്തതിന്' ന്യൂസിലാൻഡ് പേസർക്ക് നേരെ പൊങ്കാലയിടുകയായിരുന്നു അവർ.
ഇന്ത്യയുടെ ബാറ്റിങ് ലൈനപ്പിെൻറ നെട്ടല്ലാണ് കോഹ്ലി, അദ്ദേഹത്തിെൻറ പുറത്താകലാണ് കളിയുടെ വഴിത്തിരിവായത്. ആരാധകർക്ക് ഈ വസ്തുത അറിയാമെങ്കിലും, നിർഭാഗ്യവശാൽ, അതിെൻറ പ്രത്യാഘാതം നേരിടേണ്ടി വന്നത് ജാമിസണായിരുന്നു. ജാമിസണുമായുള്ള കരാർ ആർ.സി.ബി എടുത്തു കളയണമെന്നും ബാംഗ്ലൂർ ടീമിൽ നിന്ന് താരത്തെ പുറത്താക്കണമെന്നുമാണ് കോഹ്ലി ആരാധകർ മുറവിളി കൂട്ടുന്നത്. എല്ലാ ഇന്ത്യക്കാരും താരത്തെ ഇൻസ്റ്റയിൽ അൺഫോളോ ചെയ്യണമെന്നും ചിലർ ആഹ്വാനം ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.