''നിങ്ങൾ എല്ലായ്പോഴും എക്കാലത്തെയും മികച്ചവനായിരിക്കും'', ഫെഡറർക്ക് ആദരവുമായി കോഹ്‌ലിയുടെ വിഡിയോ

ഈയിടെ ടെന്നിസിൽനിന്ന് വിരമിച്ച സ്വിസ് ഇതിഹാസം റോജർ ഫെഡറർക്ക് ആദരവുമായി ഇന്ത്യൻ ​ക്രിക്കറ്റ് ടീം മുൻ ക്യാപ്റ്റൻ വിരാട് കോഹ്‌ലിയുടെ വിഡിയോ. ഇതുവരെ മറ്റൊരു വ്യക്തിഗത അത്‌ലറ്റിനും ലഭിക്കാത്ത പിന്തുണയാണ് ഫെഡറർക്ക് ലഭിച്ചതെന്ന് കോഹ്‌ലി പറഞ്ഞു. 2015, 2018 വർഷങ്ങളിൽ ഫെഡററെ കണ്ട കോഹ്‌ലി, താരത്തിന്റെ മികച്ച കരിയറിനെ അഭിനന്ദനം കൊണ്ട് മൂടി. വിഡിയോ എ.ടി.പി ടൂർ ട്വിറ്ററിൽ പങ്കുവെച്ചിട്ടുണ്ട്.

Full View

"ഹലോ റോജർ, ഞങ്ങൾക്ക് ഒരുപാട് മനോഹരമായ നിമിഷങ്ങളും ഓർമകളും സമ്മാനിച്ച അദ്ഭുതകരമായ കരിയറിനെ അഭിനന്ദിച്ചുകൊണ്ട് ഈ വിഡിയോ നിങ്ങൾക്കായി അയക്കാൻ കഴിയുന്നത് എനിക്ക് വലിയ അംഗീകാരമാണ്. 2018ലെ ആസ്‌ട്രേലിയൻ ഓപണിൽ നിങ്ങളെ നേരിൽ കാണാനുള്ള അവസരം എനിക്കുണ്ടായി. ജീവിതത്തിൽ ഒരിക്കലും മറക്കാനാവാത്ത ഒരു കൂടിക്കാഴ്ചയായിരുന്നു അത്. ടെന്നിസ് ലോകത്തെ മാത്രമല്ല, ലോകമെമ്പാടുമുള്ള നിരവധി പേർ നിങ്ങൾക്ക് പിന്തുണയുമായി എത്തുന്നു. മറ്റേതൊരു കായികതാരത്തിനും ഞാൻ ഇതുവരെ കണ്ടിട്ടില്ലാത്ത ഒരു ഐക്യം നിങ്ങളുടെ കാര്യത്തിൽ കാണാനാവുന്നു. അത് ഒരു തരത്തിലും ഉണ്ടാക്കിയെടുക്കാൻ കഴിയാത്തതാണ്. നിങ്ങൾക്ക് എല്ലായ്പോഴും അതിനുള്ള പ്രത്യേക കഴിവുണ്ടായിരുന്നു. നിങ്ങൾ കോർട്ടിൽ കൊണ്ടുവന്ന പ്രഭാവലയം സമാനതകളില്ലാത്തതാണെന്ന് നിങ്ങൾ കളിക്കുന്നത് കണ്ടപ്പോൾ വളരെ വ്യക്തമായിരുന്നു. എന്നെ സംബന്ധിച്ചിടത്തോളം നിങ്ങൾ എല്ലായ്പ്പോഴും എക്കാലത്തെയും മികച്ചവനായിരിക്കും. നിങ്ങളുടെ ജീവിതത്തിന്റെ അടുത്ത ഘട്ടം നിങ്ങൾ വളരെ രസകരവും ആസ്വാദ്യകരവുമാക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്. നിങ്ങൾക്കും നിങ്ങളുടെ കുടുംബത്തിനും എല്ലാ ആശംസകളും നേരുന്നു. സുരക്ഷിതനായിരിക്കുക", കോഹ്‌ലി പറഞ്ഞു.

Tags:    
News Summary - 'You are always going to be the greatest of all time', Kohli's video tribute to Federer

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.