ക്രിക്കറ്റിൽ നിന്നും വിരമിക്കാനുള്ള തീരുമാനത്തിൽ നിന്ന് ഇന്ത്യയുടെ മുൻ ഒാൾറൗണ്ടർ യുവരാജ് സിങ് പിന്മാറിയതായി സൂചന. ആഭ്യന്തര ക്രിക്കറ്റിലേക്ക് മടങ്ങിയെത്തുമെന്നും വരുന്ന സീസണിൽ പഞ്ചാബ് ടീമിനൊപ്പം താരം കളിക്കുമെന്നുമാണ് റിപ്പോർട്ടുകൾ. അതേസമയം, 38 കാരനായ യുവി ടി20യിൽ മാത്രമായിരിക്കും പഞ്ചാബിനായി കളിക്കുക. പഞ്ചാബ് ക്രിക്കറ്റ് അസോസിയേഷന് ഇക്കാര്യം വ്യക്തമാക്കി താരം കത്തെഴുതിയിട്ടുണ്ട്.
വിരമിക്കൽ തീരുമാനത്തിൽ നിന്ന് പിന്മാറണമെന്നും ആഭ്യന്തര ക്രിക്കറ്റിലേക്ക് മടങ്ങിവരണമെന്നും ആവശ്യപ്പെട്ട് പഞ്ചാബ് ക്രിക്കറ്റ് അസോസിയേഷൻ സെക്രട്ടറി പുനീത് ബാലി യുവരാജിനെ സമീപിച്ചിരുന്നു. 'അദ്ദേഹത്തോട് ഞങ്ങൾ അഞ്ചോ ആറോ തവണ ആവശ്യമുന്നയിച്ചിട്ടുണ്ട്. ഒരു താരമായും ടീമിെൻറ മെൻററായും യുവിക്ക് വരാൻ സാധിച്ചാൽ അത് നല്ല കാര്യമാകും. ബാലി പി.ടി.െഎയോട് പ്രതികരിച്ചു.
ആസ്ട്രേലിയൻ ലീഗായ ബിഗ് ബാഷിലേക്കും യുവരാജ് ഒരു കൈനോക്കാനൊരുങ്ങുന്നുണ്ട്. താരത്തിെൻറ നീക്കം മനസിലാക്കിയ ക്രിക്കറ്റ് ആസ്ട്രേലിയ ഒരു ഫ്രാഞ്ചൈസി കണ്ടെത്താനുള്ള ഒരുക്കത്തിലാണെന്നും റിപ്പോർട്ടുകളുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.