ഷാർജ: യൂണിവേഴ്സ് ബോസ് ക്രിസ് ഗെയിൽ പുതിയ ഐ.പി.എൽ സീസണിലാദ്യമായി അവതരിച്ച മത്സരമായിരുന്നു ഇന്നലത്തേത്. കിങ്സ് ഇലവൻ പഞ്ചാബ്-റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂർ മത്സരത്തിൽ ബൗളർമാരുടെ പേടിസ്വപ്നമായ ഗെയിൽ അതിവേഗത്തിലായിരുന്നില്ല സ്കോർ ചെയ്തത്. എങ്കിലും 45 പന്തുകളിൽ നിന്നും 53 റൺസെടുത്ത ഗെയിൽ തന്നെ പ്രായം തളർത്തിയിട്ടില്ലെന്ന് തെളിയിച്ചാണ് മടങ്ങിയത്. അഞ്ചുസിക്സറുകൾ ഗെയിലിെൻറ ബാറ്റിൽ നിന്നും പിറന്നിരുന്നു.
മത്സരത്തിന് പിന്നാലെ മുൻ ഇന്ത്യൻ താരം യുവരാജ് സിങ് ട്വീറ്റ് ചെയ്തതിങ്ങനെ: ''യൂണിവേഴ്സ് ബോസ് ക്രിസ്ഗെയിെൻറ ബാറ്റിെൻറ മധ്യഭാഗത്ത് കൊണ്ടാൽ പന്ത് ഷാർജയിൽ നിന്നും അബൂദബിയിലെത്തും. എബി ഡിവില്ലിയേഴ്സിനെ ബാറ്റുചെയ്യാനിറക്കിയത് വൈകിയത് അത്ഭുതപ്പെടുക്കുന്നു''.
ഷാർജ സ്റ്റേഡിയത്തിൽ ബാറ്റ്സ്മാൻമാർ സിക്സറടിക്കുേമ്പാൾ പന്ത് റോഡിലേക്ക് വീഴുന്നത് വാർത്തയാകുന്ന അവസരത്തിലാണ് ഗെയിലിനെ പുകഴ്ത്തി യുവരാജ് രംഗത്തെത്തിയിരിക്കുന്നത്. ഐ.പി.എൽ ചരിത്രത്തിലെ ഏറ്റവും കൂടുതൽ നീളം കൂടിയ സിക്സർ (119 മീറ്റർ) ഗെയിലിെൻറ പേരിലാണുള്ളത്. 85 മീറ്ററുള്ള സിക്സറുകൾ വരെ റോഡിലേക്ക് പതിക്കുന്ന ഷാർജ സ്റ്റേഡിയത്തിൽ ഗെയിൽ അറിഞ്ഞൊന്ന് പ്രഹരിച്ചാൽ പന്ത് എവിടെയെത്തുമെന്ന് കണ്ടറിയണം.
ബാംഗ്ലൂർ ബാറ്റിങ് നിരയിൽ ഫോമിലുള്ള എ.ബി ഡിവില്ലിയേഴ്സിനെ ആറാമനായി ഇറക്കിയ തീരുമാനം എല്ലാവരെയും ഞെട്ടിച്ചിരുന്നു. 5 പന്തുകളിൽ നിന്നും രണ്ട് റൺസെടുത്ത എ.ബിക്ക് തിളങ്ങാനായിരുന്നില്ല. ബാംഗ്ലൂർ ഉയർത്തിയ 171 റൺസ് പിന്തുടർന്നിറങ്ങിയ പഞ്ചാബ് അവസാന പന്തിൽ എട്ടുവിക്കറ്റ് നഷ്ടത്തിൽ വിജയം കണ്ടിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.