ദുബൈ: കുഞ്ഞുങ്ങളുടെ പ്രാർഥനക്ക് ഉത്തരം ലഭിക്കാതെ പോകില്ലെന്ന് പൊതുവേ പറയപ്പെടാറുണ്ട്. എന്നാൽ ചെന്നൈ സൂപ്പർ കിങ്സ് നായകൻ എം.എസ്. ധോണിയുടെ മകൾ സിവ ധോണിയുടെ കാര്യത്തിൽ അത് നടന്നില്ല.
ചെന്നൈ സൂപ്പർ കിങ്സ്-ഡൽഹി ക്യാപിറ്റൽസ് മത്സരം നടക്കുന്നതിനിടെ ദുബൈ ക്രിക്കറ്റ് സ്റ്റേഡിയത്തിന്റെ ഗാലറിയിലായിരുന്നു സംഭവങ്ങൾ. ചെന്നൈയുടെ 137 റൺസ് വിജയലക്ഷ്യം പിന്തുടരവേ ഡൽഹിക്ക് മൂന്നോവറിൽ ജയിക്കാൻ 28 റൺസായിരുന്നു വേണ്ടിയിരുന്നത്.
ആ സമയത്താണ് സ്വന്തം അച്ഛന്‍റെ ടീമിന്‍റെ ജയത്തിനായി കൈകൾ കൂപ്പി കണ്ണടച്ച് കുഞ്ഞു സിവ പ്രാർഥിച്ചത്. എന്നാൽ മത്സരഫലം സിവയുടെ അച്ഛന് എതിരായിരുന്നു. എങ്കിൽ പോലും സിവയുടെ നിഷ്കളങ്കതക്ക് കൈയ്യടിക്കുകയാണ് നെറ്റിസൺസ്.
വെസ്റ്റിൻഡീസ് താരം ഷിംറോൺ ഹെറ്റ്മെയറുടെ (18 പന്തിൽ 28) പോരാട്ടവീര്യത്തിന്‍റെ മികവിലാണ് ടേബിൾടോപ്പേഴ്സിന്റെ മത്സരത്തിൽ ഡൽഹിക്ക് വിജയിക്കാനായത്. അവസാന മൂേന്നാവറിൽ ജയിക്കാനായി 28 റൺസായിരുന്നു വേണ്ടിയിരുന്നത്.
ഡ്വൈൻ ബ്രാവേയുടെ ഓവറിൽ 12 റൺസ് അടിച്ച ഹെറ്റ്മെയർ ജോഷ് ഹെയ്സൽവുഡിന്റെ നിർണായക ഓവറിൽ 10 റൺസ് നേടി. അവസാന ഓവറിൽ മൂന്ന് വിക്കറ്റുകൾ ബാക്കി നിൽക്കേ ആറ് റൺസ് അടിച്ചെടുത്ത് ഹെറ്റ്മെയർ നായകൻ ഋഷഭ് പന്തിന് ജയം ജന്മദിന സമ്മാനമായി നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.