ന്യൂഡൽഹി: എ.എഫ്.സി ചാമ്പ്യൻസ് ലീഗ് രണ്ടിൽ നിന്ന് മോഹൻ ബഗാൻ സൂപ്പർ ജയന്റ്സ് പിന്മാറിയതായി സംഘാടകരായ ഏഷ്യൻ ഫുട്ബാൾ കോൺഫെഡറേഷൻ. ഒക്ടോബർ രണ്ടിന് ട്രാക്റ്റർ എഫ്.സിക്കെതിരെ നടക്കേണ്ടിയിരുന്ന മത്സരം കളിക്കാൻ ബഗാൻ ടീം ഇറാനിലെത്തിയിരുന്നില്ല. വേദിയായ തബ്രിസിൽ ഇവർ റിപ്പോർട്ട് ചെയ്യാത്ത സാഹചര്യത്തിൽ ബഗാന്റെ എല്ലാ മത്സരങ്ങളും അസാധുവായതായി എ.എഫ്.സി വ്യക്തമാക്കി.
പശ്ചിമേഷ്യയിലെ അരക്ഷിതാവസ്ഥ കണക്കിലെടുത്താണ് ടീം ഇറാനിലേക്ക് പോവാതിരുന്നത്. സുരക്ഷാ സാഹചര്യങ്ങൾ മുൻനിർത്തി യാത്ര റദ്ദാക്കണമെന്ന് ക്ലബിലെ 35ഓളം താരങ്ങൾ മാനേജ്മെന്റിനോട് ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യം എ.എഫ്.സിയെ കത്തിലൂടെ അറിയിച്ചിരുന്നതായും ‘ഇറാനിലോ ഇസ്രായേലിലോ കളിക്കാൻ സ്വന്തം ഉത്തരവാദിത്തത്തിൽ പൊയ്ക്കോളൂ' എന്ന മറുപടിയാണ് കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിൽ നിന്ന് ലഭിച്ചതെന്നും ക്ലബ് വ്യക്തമാക്കുകയുണ്ടായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.