ക്വാലാലംപുർ: ആതിഥേയരെ കിട്ടാതെ മുടങ്ങുമെന്ന ആധിയിലായ കോമൺവെൽത്ത് ഗെയിംസിന് അവസാന പ്രതീക്ഷയാകുമെന്ന് കരുതിയ മലേഷ്യയും പിന്മാറി. അനുവദിക്കുന്ന തുകയും ചെലവും തമ്മിൽ ഒത്തുപോകില്ലെന്നതിനാൽ 2026ലെ ഗെയിംസ് ആതിഥേയത്വം ഏറ്റെടുക്കാനില്ലെന്ന് മലേഷ്യ അറിയിച്ചു. ആസ്ട്രേലിയൻ നഗരമായ വിക്ടോറിയ ആയിരുന്നു ആദ്യം നിശ്ചയിച്ച വേദി.
സാമ്പത്തിക പ്രയാസം ചൂണ്ടിക്കാട്ടി അവർ പിൻവാങ്ങിയതോടെ പകരക്കാരെ തേടുകയായിരുന്നു കോമൺവെൽത്ത് ഗെയിംസ് ഫെഡറേഷൻ. 10 കോടി പൗണ്ട് സഹായം നൽകാമെന്നും വാഗ്ദാനമുണ്ടായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.