പു​രു​ഷ​ന്മാ​രു​ടെ ഷൂ​ട്ടി​ങ്ങി​ൽ 50 മീ​റ്റ​ർ റൈ​ഫി​ൾ പൊ​സി​ഷ​ൻ 3യി​ൽ സ്വ​ർ​ണം നേ​ടി​യ ഇ​ന്ത്യ​ൻ ടീ​മം​ഗ​ങ്ങ​ളാ​യ സ്വ​പ്‌​നി​ൽ കു​ശാ​ലെ, ഐ​ശ്വ​രി പ്ര​താ​പ് സി​ങ് തോ​മ​ർ, അ​ഖി​ൽ ഷി​യോ​റ​ൻ എ​ന്നി​വ​ർ

50 മീ​റ്റ​ർ റൈ​ഫി​ൾ പൊ​സി​ഷ​ൻ 3 വ്യ​ക്തി​ഗ​ത​യി​ന​ത്തി​ൽ ഐ​ശ്വ​രി പ്ര​താ​പ് സി​ങ് ​വെ​ള്ളി​യും നേ​ടി

ഷൂട്ടിങ്ങിൽ രണ്ടു സ്വർണവും മൂന്നു വെള്ളിയും കൂടി; മെഡൽനേട്ടത്തിൽ റെക്കോഡ്

ഹാങ്ചോ: എടുത്തുപറയാൻ സൂപ്പർ താരങ്ങളില്ലെങ്കിലും ഏഷ്യൻ ഗെയിംസിന്റെ 19ാം പതിപ്പിൽ ഇന്ത്യയുടെ അഭിമാനം കാക്കുന്നത് ഷൂട്ടിങ് ടീം. വെള്ളിയാഴ്ചയും മെഡലുകൾ വെടിവെച്ചിട്ട് ഷൂട്ടിങ് സംഘം പ്രതീക്ഷ നിലനിർത്തി. രണ്ടു സ്വർണവും മൂന്നു വെള്ളിയുമാണ് ആറാം ദിനമായ വെള്ളിയാഴ്ച ടീം സ്വന്തമാക്കിയത്. ഇതോടെ മെഡലുകളുടെ എണ്ണം 18 ആയി. ഇന്ത്യയുടെ മൊത്തം മെഡലുകൾ 32 ആണ്.

2006ൽ ദോഹയിൽ നേടിയ 14 മെഡലുകളായിരുന്നു ഷൂട്ടിങ്ങിൽ മുമ്പ് രാജ്യത്തിന്റെ മികച്ച നേട്ടം. ഇതിഹാസ താരം ജസ്പാൽ റാണ അടക്കമുള്ളവരുടെ കാലമായിരുന്നു അത്. ഇത്തവണ ആറു സ്വർണവും ഏഴു വെള്ളിയും അഞ്ചു വെങ്കലവുമാണ് ടീമിന്റെ സമ്പാദ്യം.

ഇന്നലെ വനിതകളുടെ 10 മീറ്റർ എയർ പിസ്റ്റളിൽ ഇന്ത്യൻ താരങ്ങളുടെ ഏറ്റുമുട്ടലായിരുന്നു. കൗമാര താരങ്ങളായ പാലക് ഗുലിയയുടെ സ്വർണവും ഇഷ സിങ്ങിന്റെ വെള്ളിയും ഇന്ത്യൻ ക്യാമ്പിന് ഏറെ ആഹ്ലാദകരമായി. ഏഷ്യൻ ഗെയിംസിൽ ആദ്യമായാണ് ഷൂട്ടിങ്ങിൽ ഒരേയിനത്തിൽ സ്വർണവും വെള്ളിയും ഇന്ത്യൻ താരങ്ങൾക്ക് ലഭിക്കുന്നത്. സീനിയർ തലത്തിൽ പ്രധാന അന്താരാഷ്ട്ര മത്സരത്തിൽ പാലകിന്റെ ആദ്യ വിജയമാണിത്. ഗെയിംസ് റെക്കോഡോടെ 242.1 പോയന്റാണ് പാലക് ഉന്നം തെറ്റാതെ നേടിയത്. ഇഷ 239.7 സ്കോർ ചെയ്തു. 25 മീറ്റർ പിസ്റ്റളിൽ ബുധനാഴ്ച വെള്ളിയണിഞ്ഞ ഇഷ, വെള്ളിയാഴ്ച വെള്ളി നേടിയ 10 മീറ്റർ എയർ പിസ്റ്റൾ ടീമിലുമുണ്ടായിരുന്നു. പാലക്, ടി.എസ്. ദിവ്യ എന്നിവരും ഈ ടീമിലുണ്ടായിരുന്നു. ഇഷ 579ഉം പാലക് 577ഉം ദിവ്യ 575ഉം സ്കോർ ചെയ്തു.

ലോ​ക റെ​ക്കോ​ഡി​ലേ​ക്ക്

പു​രു​ഷ​ന്മാ​രു​ടെ 50 മീ​റ്റ​ർ റൈ​ഫി​ൾ പൊ​സി​ഷ​ൻ 3 ടീ​മി​ന​ത്തി​ൽ ലോ​ക റെ​ക്കോ​ഡോ​ടെ​യാ​ണ് ഇ​ന്ത്യ വെ​ള്ളി​യാ​ഴ്ച സ്വ​ർ​ണം നേ​ടി​യ​ത്. ഐ​ശ്വ​രി പ്ര​താ​പ് സി​ങ് തോ​മ​ർ, സ്വ​പ്‌​നി​ൽ കു​ശാ​ലെ, അ​ഖി​ൽ ഷി​യോ​റ​ൻ ​ത്ര​യ​മാ​ണ് ച​രി​ത്ര​മെ​ഴു​തി​യ​ത്. 1769 പോ​യ​ന്റോ​ടെ​യാ​ണ് സു​വ​ർ​ണ​ക്കു​തി​പ്പ്. ചൈ​ന 1763ഉം ​ദ​ക്ഷി​ണ ​കൊ​റി​യ 1748ഉം ​പോ​യ​ന്റ് നേ​ടി ര​ണ്ടും മൂ​ന്നും സ്ഥാ​ന​ത്തെ​ത്തി. 591 എ​ന്ന സ്വ​പ്ന​തു​ല്യ​മാ​യ സ്കോ​റാ​ണ് ടീ​മി​ന​ത്തി​ൽ സ്വ​പ്നി​ൽ നേ​ടി​യ​ത്. പാ​രി​സ് ഒ​ളി​മ്പി​ക്സി​ൽ ഇ​ന്ത്യ​യു​​ടെ സു​വ​ർ​ണ പ്ര​തീ​ക്ഷ​യാ​ണ് ഇൗ ​മ​ഹാ​രാ​ഷ്ട്ര​ക്കാ​ര​ൻ. പു​രു​ഷ​ന്മാ​രു​ടെ 50 മീ​

ബാഡ്മിന്റണിൽ മെഡലുറപ്പിച്ച് പുരുഷ ടീം, വനിതകൾ പുറത്ത്

ഏഷ്യൻ ഗെയിംസ് ബാഡ്മിന്റണിൽ ടീം ഇനത്തിൽ ഇന്ത്യൻ പുരുഷന്മാർ മെഡലുറപ്പിച്ചു. നേരിട്ട് ക്വാർട്ടർ കളിക്കാനിറങ്ങിയ ഇന്ത്യ 3-0ത്തിന് നേപ്പാളിനെ തകർത്തു. സെമി പ്രവേശനത്തിലൂടെ 1986നുശേഷം ആദ്യമായാണ് ഇന്ത്യയുടെ പുരുഷ ടീം മെഡലിലെത്തുന്നത്. അതേസമയം, വനിതകളുടെ മെഡൽസ്വപ്നം അവസാനിച്ചു. വെള്ളിയാഴ്ച നടന്ന ക്വാർട്ടർ പോരാട്ടത്തിൽ പി.വി. സിന്ധുവടങ്ങിയ ടീം കരുത്തരായ തായ്‍ലൻഡിനോട് 0-3ന് ദയനീയമായി തോറ്റു.

തോമസ് കപ്പ് വിജയത്തിന്റെ പകിട്ടുമായി കളിക്കാനെത്തിയ ഇന്ത്യൻ പുരുഷന്മാർക്ക് നേപ്പാൾ താരങ്ങൾ എതിരാളികളേ ആയില്ല. ആദ്യ സിംഗ്ൾസിൽ ലക്ഷ്യ സെൻ 21-5, 21-8ന് പ്രിൻസ് ദാഹലിനെയും രണ്ടാം സിംഗ്ൾസിൽ കിഡംബി ശ്രീകാന്ത് 21-4, 21-13ന് സുനിൽ ജോഷിയെയും മൂന്നാം സിംഗ്ൾസിൽ മിഥുൻ മഞ്ജുനാഥ് 21-2, 21-7ന് ബിഷ്ണു കത്‍വാലിനെയും തോൽപിച്ചു. ഇന്തോനേഷ്യ-കൊറിയ മത്സരവിജയികളാണ് സെമിയിൽ ഇന്ത്യയുടെ എതിരാളി.

പ്രാഥമിക റൗണ്ടിൽ മംഗോളിയയെ തകർത്തെറിഞ്ഞ ഇന്ത്യൻ താരങ്ങൾക്ക് ലോക റാങ്കിങ്ങിലെ മുൻനിരക്കാരായ എതിരാളികളോട് കാര്യമായ ചെറുത്തുനിൽപിനായില്ല. ആദ്യ സിംഗ്ൾസ് കളിക്കാനിറങ്ങിയ, രണ്ടു തവണ ഒളിമ്പിക് മെഡൽ ജയിച്ച സിന്ധുവിനു മാത്രമാണ് ഒരു ഗെയിമെങ്കിലും ജയിക്കാനായത്. ലോകത്തിലെ 12ാം നമ്പറുകാരിയായ ചോചുവോങ്ങിനോട് ഏറ്റുമുട്ടാനിറങ്ങിയ സിന്ധു 21-14, 15-21, 14-21 എന്ന സ്കോറിനാണ് തോറ്റത്. രണ്ടാമത് നടന്ന ഡബ്ൾസിൽ ലോക റാങ്കിങ്ങിൽ 17ാം നമ്പറുകാരായ ഇന്ത്യയുടെ മലയാളി താരം ട്രീസ ജോളി-ഗായത്രി ഗോപിചന്ദ് ജോടി 19-21, 5-21ന് പത്താം നമ്പറുകാരായ റവിന്ദ-ജോങ്കൊൽപാൻ ജോടിയോട് തോറ്റു. രണ്ടാം സിംഗ്ൾസിൽ അഷ്മിത ചാലിഹ 9-21, 16-21 എന്ന സ്കോറിന് ബുസനാനോട് തോറ്റതോടെ ഇന്ത്യൻ വനിത ടീമിന്റെ മെഡൽമോഹം പൊലിയുകയായിരുന്നു. 2014 ഇഞ്ചിയോൺ ഗെയിംസിൽ ഇന്ത്യൻ വനിതകൾ വെങ്കലം നേടിയിരുന്നു.

സ്ക്വാഷിൽ വെങ്കല മധുരം

ഹാങ്ചോ: ഏഷ്യൻ ഗെയിംസ് വനിത സ്ക്വാഷ് സെമിഫൈനലിൽ ഹോങ്കോങ്ങിനോട് കീഴടങ്ങിയ ഇന്ത്യക്ക് വെങ്കലം. 2-1നാണ് ടീം തോറ്റത്. സീനിയർ താരം ജോഷ്ന ചിന്നപ്പ, സേ ലോക് ഹോയെ രണ്ടിനെതിരെ മൂന്നു സെറ്റുകൾക്ക് തോൽപിച്ചു. എന്നാൽ, തൻവി ഖന്ന, സിൻ യുക് ചാനോട് തോറ്റു. 15കാരിയായ അനാഹത് സിങ്ങിനും തോൽവിയായിരുന്നു ഫലം. പുരുഷ വിഭാഗം സ്ക്വാഷ് ടീമിനത്തിൽ ഇന്ത്യ ഫൈനലിലേക്കു കുതിച്ചു. മലേഷ്യയെ 2-0ത്തിന് തോൽപിച്ചാണ് കലാശക്കളിക്ക് അർഹത നേടിയത്.

പാകിസ്താനാണ് ഫൈനലിലെ എതിരാളി. മുഹമ്മദ് അദ്ദീൻ ഇദ്രാക്കി ബിൻ ബഹ്തിയാറിനെതിരെ 3-1ന് ജയിച്ച് മലേഷ്യക്കെതിരെ ആദ്യ സിംഗ്ൾസിലെ ജയം നേടിക്കൊടുത്തത് അഭയ് സിങ്ങാണ്.

പരിചയസമ്പന്നനായ സൗരവ് ഗോഷാൽ രണ്ടാം സെമി മത്സരത്തിൽ ഇയാൻ യോയെയും തോൽപിച്ചു. കഴിഞ്ഞ ഗെയിംസിൽ ഇന്ത്യൻ പുരുഷന്മാർക്ക് വെങ്കല മെഡലായിരുന്നു.

Tags:    
News Summary - Two more gold and three silver in shooting; Record in medal haul

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.