സെറിന വില്യംസ്​ പരിശീaലനത്തിനിടെ

ഗ്രാൻഡ്​ 'റീ സ്​റ്റാർട്ട്​' ; യു.എസ്​ ഓപണിന്​ ഇന്നു​ തുടക്കം

ന്യൂയോർക്​​: 139 വർഷം പഴക്കമുള്ള ​ഗ്രാൻഡ്​സ്ലാം ചരിത്രത്തി​ന്​ ഇതൊരു തിരുത്താണ്​. ഗാലറി നിറക്കുംവിധം ഉത്സവത്തി​െൻറ ആൾക്കൂട്ടമില്ല, ഒാരോ പോയൻറിനും കൈയടികളില്ല, സെറീനയും ദ്യോകോവിച്ചുമെല്ലാം ടണൽ കടന്ന്​ ഗ്രൗണ്ടിലെത്തു​േമ്പാൾ പേരുവിളിച്ച്​ ആരവമുയർത്താൻ ആരുമില്ല, ഒാ​േട്ടാഗ്രാഫിനായി തിക്കും തിരക്കുമില്ല, പന്തെടുത്തു​ നൽകാൻ ബാൾബോയ്​സും അഭിമുഖത്തിന്​ തിരക്കുകൂട്ടാൻ മാധ്യമപ്പടയുമില്ല.

കോവിഡ്​ പകർന്ന പുതിയ ശീലങ്ങളുമായി ക്രിക്കറ്റിനും ഫുട്​ബാളിനും ബാസ്​കറ്റ്​ബാളിനും പിന്നാലെ ടെന്നിസ്​ പ്രേമികളുടെ പ്രിയപ്പെട്ട ഗ്രാൻഡ്​സ്ലാമിനും കോർട്ടുണരുകയാണ്​. ഇൗ വർഷത്തെ യു.എസ്​ ഒാപൺ ​ചാമ്പ്യൻഷിപ്പിന്​ ഇന്നു​ മുതൽ ന്യൂയോർക്കിലെ ബില്ലി ജീൻ കിങ്​ ടെന്നിസ്​ സെൻററിൽ തുടക്കമാവും. കോവിഡ്​ വ്യാപന​​ത്തെ തുടർന്ന്​ മേയിൽ നടക്കേണ്ട ഫ്രഞ്ച്​ ഒാപൺ സെപ്റ്റംബർ-ഒക്​ടോബറിലേക്കു മാറ്റിവെച്ചു. ജൂൺ-ജൂ​ൈലയിൽ നടക്കേണ്ടിയിരുന്ന വിംബ്​ൾഡൺ റദ്ദാക്കി.

സൂപ്പർ മിസ്സിങ്​

കോവിഡ്​ ഭീതി കാരണം മുൻനിര താരങ്ങളിൽ പലരും പിൻവാങ്ങി. നിലവിലെ ജേതാക്കളായ റ​ാഫേൽ നദാൽ, ബിയാൻക ആൻഡ്ര്യൂസ്​ക എന്നിവരില്ല.മെൻ മിസ്സിങ്​: റോജർ ഫെഡറർ, ഗെയ്​ൽ മോൻഫിൽസ്​, ഫാബിയോ ഫോഗ്​നിനി, സ്​റ്റാൻ വാവ്​റിങ്ക, കെയ്​ നിഷികോറി, നിക്​ കിർഗിയോസ്​, ജോ വിൽഫ്രഡ്​ സോംഗ, വെർഡാസ്​കോ, യുവാൻ മാർട്ടിൻ ഡെൽപോട്രോ.

ലേഡി മിസ്സിങ്​: ​ആഷ്​ലി ബാർതി, സിമോണ ഹാലെപ്​, എലിന സ്വിറ്റോലിന, ബിയാൻക, കികി ബെർടൻസ്​, ബെലിൻഡ ബെൻസിച്​, കുസ്​നെറ്റ്​സോവ, യെലിന ഒസ്​റ്റപെൻകോ.

ദ്യോകോയും സെറീനയും

നൊവാക്​ ദ്യോകോവിച്​, ഡൊ മനിക്​ തീം, മെദ്​വദേവ്​, അലക്​സാണ്ടർ സ്വരേവ് തുടങ്ങിയ താരങ്ങളാണ്​ പുരുഷ വിഭാഗത്തിൽ ശ്രദ്ധേയം. കരിയറിലെ 24ാം ഗ്രാൻഡ്​സ്ലാം ലക്ഷ്യമിടുന്ന സെറീന വില്യംസ്​ തന്നെ വനിതകളിൽ സൂപ്പർ സ്​റ്റാർ. 2017ൽ ആസ്​ട്രേലിയൻ ഒാപണിലൂടെയാണ്​ സെറീന ഗ്രാൻഡ്​സ്ലാം എണ്ണം 23 ആക്കിയത്​.

ശേഷം, വിംബ്​ൾഡണിലും യു. എസ്​ ഒാപണിലും തുടർച്ചയായി രണ്ടു വർഷങ്ങളിലും ഫൈനൽ കളിച്ചെങ്കിലും നാലു തവണയും കിരീടം നഷ്​ടമായി. ​കരോ ലിൻ പ്ലിസ്​കോവയാണ്​ വനിതകളിൽ ടോപ്​ സീഡ്​. സോഫിയ കെനിൻ, പെട്ര ക്വിറ്റോവ എന്നിവരുമുണ്ട്​.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.