അസ്താന (കസാഖിസ്താൻ): ഏഷ്യൻ ടേബ്ൾ ടെന്നിസ് ചാമ്പ്യൻഷിപ്പ് ചരിത്രത്തിലാദ്യമായി ഇന്ത്യൻ വനിതകൾക്ക് മെഡൽ. സെമി ഫൈനലിൽ ജപ്പാനോട് 1-3ന് തോറ്റ ടീം വെങ്കലം കരസ്ഥമാക്കി. അതേസമയം, ആതിഥേയരായ കസാഖിസ്താനെ 3-1ന് പരാജയപ്പെടുത്തി സെമിയിലെത്തിയ പുരുഷന്മാരും മെഡലുറപ്പിച്ചു. വനിതകളിൽ അയ്ഹിക മുഖർജിയാണ് ആദ്യമിറങ്ങിയത്. മിവ ഹരിമോട്ടോയോട് 2-3ന് (8-11 11-9, 8-11, 13-11, 7-11) പരാജയപ്പെട്ടു. തുടർന്ന് മനിക ബത്ര 3-0 (11-6, 11-5, 11-8) സ്കോറിന് സസൂകി ഓഡോയെ വീഴ്ത്തിയതോടെ ആകെ സ്കോർ 1-1. സുതീർഥ മുഖർജി 0-3ന് (9-11, 4-11, 13-15) മിമ ഇട്ടോയോടും മനിക 1-3 (3-11, 11-6, 2-11, 3-11)ന് ഹരിമോട്ടോയോടും തോൽവി രുചിച്ചതോടെ ഫൈനൽ പ്രവേശനം അടഞ്ഞു.
പുരുഷ വിഭാഗത്തിൽ തുടർച്ചയായ മൂന്നാം മെഡലാണ് ഇന്ത്യ ഉറപ്പാക്കിയത്. ക്വാർട്ടർ ഫൈനലിൽ ശരത് കമൽ, മനവ് താക്കർ, ഹർമീത് ദേശായി എന്നിവർ ഇന്ത്യക്കായി ഇറങ്ങി. മാനവ് 3-0ത്തിന് (11-9, 11-7, 11-6) കിറിൽ ഗ്രാസിമെങ്കോയെ തോൽപിച്ചപ്പോൾ ഹർമീത് 0-3ന് (6-11, 5-11, 8-11) അലൻ കുർമാൻഗ്ലിയേവിനോട് പരാജയപ്പെട്ടു. തുടർന്ന്, ശരത് 3-0ന് (11-4, 11-7, 12-10) എയ്ഡോസ് കെൻസിഗുലേവിനെ തറപ്പറ്റിച്ചു. നിർണായക മത്സരത്തിൽ ഗ്രാസിമെങ്കോയെ 3-2ന് (6-11, 11-9, 7-11, 11-8, 11-8) ഹർമീത് വീഴ്ത്തിയതോടെ ഇന്ത്യൻ ടീമിന് ജയം. കഴിഞ്ഞ രണ്ട് തവണയും പുരുഷന്മാർക്ക് വെങ്കലം ലഭിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.