ഭുവനേശ്വര്‍: ഇന്ത്യന്‍ വനിത ലീഗിലെ പത്താം മത്സരത്തിലും ഗോകുലം കേരളക്ക് ജയം. ഞായറാഴ്ച 7-1ന് സ്പോർട്സ് ഒഡിഷയെയാണ് പരാജയപ്പെടുത്തിയത്.
നാലു ഗോളുമായി മിന്നുംപ്രകടനം പുറത്തെടുത്ത ഘാന താരം എല്‍ഷദായ് അചെങ്പോ അനായാസ ജയത്തിൽ മുഖ്യപങ്കാളിയായി. അഞ്ച്, 23, 78, 87 മിനിറ്റുകളിലായിരുന്നു എല്‍ഷദായിയുടെ ഗോളുകൾ. 45ാം മിനിറ്റിൽ മനീഷ കല്യാണും 63, 68 മിനിറ്റുകളിൽ സൗമ്യ ഗുകുലോത്തും ഗോകുലത്തിനായി വലകുലുക്കി. 24ാം മിനിറ്റിൽ പ്യാരി കാകയുടെ വകയായിരുന്നു ഒഡിഷ ടീമിന്റെ ആശ്വാസ ഗോള്‍.
10 മത്സരത്തില്‍നിന്ന് 30 പോയന്റുമായി ഗോകുലംതന്നെയാണ് പട്ടികയില്‍ ഒന്നാമത്. വ്യാഴാഴ്ച നടക്കുന്ന സേതു എഫ്.സിയെ പരാജയപ്പെടുത്തുകയാണെങ്കില്‍ കിരീടം നിലനിര്‍ത്താന്‍ കഴിയും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.