റെക്കോർഡ് തുകക്ക് കരാർ ഒപ്പുവെച്ച് നെയ്മർ

റിയാദ്: ബ്രസീൽ സൂപ്പർ താരം നെയ്മർ ജൂനിയർ സൗദി പ്രൊ ലീഗ് ക്ലബായ അൽ ഹിലാലുമായി റെക്കോർഡ് തുകക്ക് കരാർ ഒപ്പുവെച്ചു. 2025 വരെയുള്ള രണ്ടുവർഷത്തെ കരാറിൽ 320 മില്യൺ ഡോളർ (2600 കോടി) പാക്കേജാണ് മുൻ പി.എസ്.ജി സൂപ്പർ സ്ട്രൈക്കർക്ക് അൽഹിലാൽ നൽകുന്നതെന്നാണ് റിപ്പോർട്ട്. എന്നാൽ കരാർ തുക അൽഹിലാൽ ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല. രണ്ടുവർഷത്തെ കരാറിൽ 300 മുതൽ 400 വരെ പ്രതിഫലം ലഭിക്കുമെന്ന് ഇറ്റാലിയൻ സ്പോർട് ജേർണലിസ്റ്റ് ഫാബ്രിസിയോ റൊമാനോ ട്വീറ്റ് ചെയ്തു. 

പി.എസ്.ജിക്ക് ട്രാൻസ്ഫർ ഫീസായി 98 മില്യൺ ഡോളർ ലഭിക്കും. നെയ്മറുമായി കരാർ ഒപ്പുവെച്ചതുൾപ്പെടെയുള്ള വിവരങ്ങൾ അൽഹിലാൽ ട്വിറ്ററിൽ ഔദ്യോഗികമായി പുറത്തുവിട്ടു. ഇഷ്ട നമ്പറായ പത്ത് തന്നെയാണ് നെയ്മർക്ക് നൽകിയത്. ശനിയാഴ്ച റിയാദിലെ കിങ് ഫഹദ് സ്റ്റേഡിയത്തിലായിരിക്കും താരത്തിന്റെ അരങ്ങേറ്റം. 

2017ൽ ലോക റെക്കോഡ് തുകയായ 222 ദശലക്ഷം യൂറോക്കാണ് നെയ്മർ ബാഴ്സലോണയിൽ നിന്ന് പി.എസ്.ജിയിൽ എത്തിയത്. ആറു വർഷത്തെ പി.എസ്.ജി കരിയറിൽ 173 മത്സരങ്ങളിൽ നിന്ന് 118 ഗോളുകൾ നേടിയിട്ടുണ്ട്. പിഎസ്ജി വിടാൻ തീരുമാനിച്ച നെയ്മർ ബാഴ്സലോണയിലേക്ക് തിരികെ പോകുമെന്ന് വാർത്തകൾക്കിടെയാണ് വൻതുകയ്ക്ക് അൽ ഹിലാൽ റാഞ്ചിയത്. 

പി.എസ്.ജിയിൽനിന്ന് സീസണിന്റെ തുടക്കത്തിൽ അർജന്റീന സൂപ്പർ താരം ലയണൽ മെസ്സി അമേരിക്കയിലെ ഇന്റർ മയാമിയിലേക്ക് ചേക്കേറിയിരുന്നു.

ക്രിസ്റ്റ്യാനോ റൊണാൾഡോ, കരീം ബെൻസേമ, സാദിയോ മാനെ, എൻഗോളോ കാന്റെ, റിയാദ് മെഹ്‌റസ് തുടങ്ങിയ പ്രമുഖ താരങ്ങൾ സൗദിയിലേക്ക് ചേക്കേറിയതിന് പിന്നാലെയാണ് നെയ്മറും അവിടെയെത്തുന്നത്. 

Tags:    
News Summary - '2600 crores'; Neymar signed a contract for a record amount

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.