മഴയും വെയിലും മാറിമാറി വന്നിട്ടും ഇന്ത്യൻ ഫുട്ബാൾ ടീമിെൻറ മുന്നേറ്റനിരയിലെ മുഖ്യസ്ഥാനത്തിന് കഴിഞ്ഞ ഒന്നര പതിറ്റാണ്ടിലേറെയായി മാറ്റം വന്നിട്ടില്ല. സുനിൽ ഛേത്രിയെന്ന ഒറ്റയാനാണ് എതിർ പാളയത്തിലേക്ക് അന്നുമിന്നും പട നയിക്കുന്നത്. പ്രായം 37ലെത്തിയിട്ടും തളർച്ചയില്ലാതെ കുതിക്കുകയാണ് ഇന്ത്യൻ ഫുട്ബാളിലെ ഇതിഹാസമായി മാറിക്കൊണ്ടിരിക്കുന്ന ഈ കുറിയ മനുഷ്യൻ.
കഴിഞ്ഞ ദിവസം സാഫ് ഫുട്ബാൾ ടൂർണമെൻറിൽ നേപ്പാളിനെതിരെ ഇന്ത്യക്ക് അനിവാര്യമായ ജയം നേടിക്കൊടുത്ത ഗോളോടെ തെൻറ അന്താരാഷ്ട്ര ഗോൾ നേട്ടം 77 ആക്കി ഉയർത്തിയ ഛേത്രി പെലെക്കൊപ്പമെത്തുകയും ചെയ്തു. 123ാം മത്സരത്തിലാണ് ഈ നേട്ടം. ഗോൾനേട്ടക്കാരുടെ പട്ടികയിൽ നിലവിൽ പെലെക്കും യു.എ.ഇയുടെ അലി മബ്കൂത്തിനുമൊപ്പം എട്ടാം സ്ഥാനത്താണ് ഛേത്രി.
പോർചുഗലിെൻറ ക്രിസ്റ്റ്യാനോ റൊണാൾഡോ (112), ഇറാെൻറ അലി ദായി (109), മലേഷ്യയുടെ മുഖ്താർ ദഹാരി (89), ഹംഗറിയുടെ ഫെറങ്ക് പുഷ്കാസ് (84), അർജൻറീനയുടെ ലയണൽ മെസ്സി (80), സാംബിയയുടെ ഗോഫ്രെ ചിത്താലു (79), ഇറാഖിെൻറ ഹുസൈൻ സഈദ് (79) എന്നിവരാണ് ഛേത്രിക്ക് മുന്നിലുള്ളത്. ഇപ്പോഴും കളത്തിലുള്ളവരിൽ ക്രിസ്റ്റ്യാനോക്കും മെസ്സിക്കും മാത്രം പിറകിലാണ് മബ്കൂത്തിനൊപ്പം ഛേത്രി.
പതിവുപോലെ സാഫ് കപ്പിലും ഛേത്രിയിലാണ് ഇന്ത്യയുടെ പ്രതീക്ഷ. ടൂർണമെൻറിൽ മൂന്നു മത്സരങ്ങളിലായി ഇന്ത്യ ഇതുവരെ നേടിയ രണ്ടു ഗോളുകളും ഛേത്രിയുടെ വകതന്നെ. ഫൈനൽ പ്രതീക്ഷയിൽ അവസാന കളിയിൽ മാലദ്വീപിനെതിരെ ബുധനാഴ്ച ഇറങ്ങുേമ്പാഴും ടീമിെൻറ ആശ്രയം പ്രായത്തെ വെല്ലുന്ന ഈ പ്രതിഭതന്നെ.
പ്രായമേറുേമ്പാഴും ഇനിയുമേറെക്കാലം ഇന്ത്യക്കായി പന്തുതട്ടാനാവുമെന്ന പ്രതീക്ഷയിലാണ് ഛേത്രി. 'അടുത്ത പരിശീലന സെഷനെയും മത്സരത്തെയും കുറിച്ച് മാത്രമാണ് ഞാൻ ആലോചിക്കാറുള്ളത്. കഴിയുന്നിടത്തോളം കളിയുമായി മുന്നോട്ടുപോവും' -ഛേത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.