കൊച്ചി: സൂപ്പർതാരം അഡ്രിയാൻ ലൂണക്കും ഭാര്യ മരിയാനക്കും ആൺകുഞ്ഞു പിറന്ന സന്തോഷ വാർത്ത പങ്കുവെച്ച് കേരളാ ബ്ലാസ്റ്റേഴ്സ്. പുതിയൊരംഗം കേരളാ ബ്ലാസ്റ്റേഴ്സ് കുടുംബത്തിന്റെ ഭാഗമാകുന്നുവെന്ന് പറഞ്ഞാണ് ബ്ലാസ്റ്റേഴ്സ് ഔദ്യോഗിക സമൂഹമാധ്യമ അക്കൗണ്ടുകളിൽ സന്തോഷം പങ്കുവെച്ചത്. ഇതോടൊപ്പം കുഞ്ഞിനൊപ്പം നിൽക്കുന്ന ലൂണയുടെയും മരിയാനടുടെയും ചിത്രങ്ങളും പോസ്റ്റ് ചെയ്തിട്ടുണ്ട്.
‘പുതിയൊരംഗം കൂടി കേരളാ ബ്ലാസ്റ്റേഴ്സ് കുടുംബത്തിന്റെ ഭാഗമാകുന്നു. ആൺ കുഞ്ഞ് സാന്റീനോയെ വരവേൽക്കുന്ന മരിയാനക്കും ലൂണക്കും അഭിനന്ദനങ്ങൾ. കുടുംബത്തിന് എല്ലാവിധ സ്നേഹവും സന്തോഷവും നേരുന്നു!’ -കേരളാ ബ്ലാസ്റ്റേഴ്സ് ഫേസ്ബുക്കിൽ കുറിച്ചു. ലൂണക്കും കുടുംബത്തിനും അഭിനന്ദനങ്ങൾ നേർന്ന് നിരവധി ആരാധകരാണ് പോസ്റ്റിനു താഴെ പ്രതികരിച്ചിരിക്കുന്നത്.
ബ്ലാസ്റ്റേഴ്സിൽ ഏറ്റവും ആരാധക പിന്തുണയുള്ള വിദേശ താരമാണ് യുറുഗ്വായിയുടെ ലൂണ. 2021-22 ഐ.എസ്.എൽ സീസണിലാണ് താരം ക്ലബിനൊപ്പം ചേരുന്നത്. മധ്യനിരയിൽ ബ്ലാസ്റ്റേഴ്സിനെ ചലിപ്പിക്കുന്നത് ലൂണയുടെ കളിമികവാണ്. നാലു സീസണുകളിലായി ഇതുവരെ ബ്ലാസ്റ്റേഴ്സിനായി 55 മത്സരങ്ങൾ കളിച്ചു. 13 ഗോളുകളും 17 അസിസ്റ്റുകളും താരത്തിന്‍റെ പേരിലുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.