അഡ്രിയൻ ലൂണ ദുബൈയിൽ; വിമാനത്താവളത്തിൽ ഊഷ്മള സ്വീകരണം

ദുബൈ: കേരള ബ്ലാസ്​റ്റേഴ്​സ്​ സൂപ്പർ താരം അഡ്രിയൻ ലൂണ ദുബൈയിലെത്തി. ടീം സെപ്​റ്റംബർ 17ന്​ ദുബൈയിൽ എത്തിയിരുന്നെങ്കിലും ലൂണ ടീമിനൊപ്പം ചേർന്നിരുന്നില്ല. കുടുംബപരമായ കാരണങ്ങളാൽ മാറിനിന്ന താരം ചൊവ്വാഴ്ചയാണ്​ ദുബൈ വിമാനത്താവളത്തിൽ എത്തിയത്​.

ദുബൈയിലെ മഞ്ഞപ്പട ഫാൻസും ടീം മാനേജർ മനീഷും ചേർന്നാണ്​ ലൂണയെ സ്വീകരിച്ചത്​. അതേസമയം, ബ്ലാസ്​റ്റേഴ്​സ്​ ടീം വ്യാഴാഴ്ച രാവിലെ നാട്ടിലേക്ക്​ മടങ്ങും. പത്ത്​ ദിവസത്തെ പരിശീലനത്തിനാണ്​ ടീം ദുബൈയിൽ എത്തിയതെങ്കിലും 20 ദിവസം യു.എ.ഇയിൽ ചെലവഴിച്ച ശേഷമാണ്​ മടങ്ങുന്നത്​.


ഇന്ത്യൻ ഫുട്​ബാൾ ഫെഡറേഷന്​ ഫിഫ വിലക്കേർപ്പെടുത്തിയതിനെ തുടർന്ന്​ ബ്ലാസ്​റ്റേഴ്​സിന്‍റെ നിശ്​ചയിച്ച പ്രി സീസൺ മത്സരങ്ങൾ മുടങ്ങിയെങ്കിലും സൗഹൃദ മത്സരങ്ങൾ കളിച്ചാണ്​ ടീം മടങ്ങുന്നത്​. 

Tags:    
News Summary - Adrian Luna in Dubai; A warm welcome at the airport

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.