പ്രതിരോധം മറന്ന് ഇന്ത്യ; ഉസ്ബെകിസ്താനെതിരെ മൂന്നു ഗോളിനു പിന്നിൽ

ദോഹ: ഏഷ്യൻ കപ്പ് ഫുട്ബാൾ ഗ്രുപ്പ് ‘ബി’യിലെ നിർണായക മത്സരത്തിൽ ആദ്യ പകുതി പിന്നിടുമ്പോൾ ഇന്ത്യ ഉസ്ബെകിസ്താനെതിരെ മൂന്നു ഗോളിനു പിന്നിൽ.

നാലാം മിനിറ്റിൽ അബോസ്ബെക്ക് ഫൈസുല്ലയേവും 18ാം മിനിറ്റിൽ ഇഗോർ സെർജീവും ഇൻജുറി ടൈമിൽ (45+4) ഷെർസോഡ് നസ്രുല്ലോവും ഉസ്ബെകിസ്തനായി വലകുലുക്കി. പ്രതിരോധത്തിലെ വീഴ്ചകളാണ് മൂന്നു ഗോളിനും വഴിയൊരുക്കിയത്. ആദ്യ മത്സരത്തിൽ ആസ്ട്രേലിയയെ ആദ്യ 50 മിനിറ്റുകളിൽ പിടിച്ചുകെട്ടിയ പ്രതിരോധനിര, ഇന്ന് മത്സരത്തിന്‍റെ തുടക്കം മുതൽതന്നെ പരാജയപ്പെടുന്നതാണ് കണ്ടത്.

ആസ്ട്രേലിയക്കെതിരെ കളിച്ച ടീമിൽ നിന്നു മൂന്നു മാറ്റങ്ങളുമായാണ് ഇന്ത്യ കളത്തിലിറങ്ങിയത്. അനിരുദ്ധ് ഥാപ്പ, നൗറം മഹേഷ് സിങ്, ആകാശ് മിശ്ര എന്നിവർ െപ്ലയിൽ ഇലവനിൽ തിരിച്ചെത്തി. പകരം സുബാശിഷ് ബോസ്, ചാങ്തെ, ദീപക് താംഗ്രി എന്നിവരെ ബെഞ്ചിലേക്കു മാറ്റി. അഹമ്മദ് ബിൻ അലി സ്റ്റേഡിയത്തിലാണ് മത്സരം.

Tags:    
News Summary - AFC Asian Cup 2024: India 0-3 Uzbekistan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.