ബംബോലിം: നേപ്പാള്‍ ക്ലബ്ബായ ത്രിഭുവന്‍ ആര്‍മി എഫ്.സിയെ കീഴടക്കി എ.എഫ്.സി ഫുട്ബാള്‍ കപ്പിെൻറ പ്ലേ ഓഫില്‍ പ്രവേശിച്ച് ബംഗളൂരു എഫ്.സി. എതിരില്ലാത്ത അഞ്ചുഗോളുകള്‍ക്ക് നേപ്പാള്‍ ടീമിനെ തകര്‍ത്താണ് ബംഗളൂരു പ്ലേ ഓഫ് പ്രവേശനം ഗംഭീരമാക്കിയത്.
ആവേശകരമായ മത്സരത്തിൽ മുൻ ഐ.എസ്.എൽ ചാമ്പ്യന്മാർക്കായി രാഹുല്‍ ഭേക്കേ, ക്ലെയ്റ്റണ്‍ സില്‍വ എന്നിവര്‍ ഇരട്ട ഗോളുകളുമായി തിളങ്ങിയപ്പോള്‍ മറ്റൊരു ഗോള്‍ നായകന് സുനില്‍ ഛേത്രിയുടെ ബൂട്ടിൽ നിന്നായിരുന്നു. പുതിയ പരിശീലകൻ മാര്‍ക്കോ പെസായിയോളിക്കു കീഴിലാണ് ടീം മത്സരത്തിനിറങ്ങിയത്.
ഇതോടെ, പരിശീലകനായി സ്ഥാനമേറ്റതിനുശേഷം കളിച്ച ആദ്യ മത്സരത്തില്‍ തന്നെ ടീം ഉജ്ജ്വല വിജയം സ്വന്തമാക്കി. മലയാളി താരം ആശിഖ്കുരുണിയനും ആദ്യ ഇലവനിലുണ്ടായിരുന്നു. പ്ലേ ഓഫിലും ജയം തുടർന്ന് ഗ്രൂപ് റൗണ്ടിൽ ഇടംപിടിക്കലാണ് ബംഗളൂരു ടീമിെൻറ ലക്ഷ്യം. അബാനി ധാക്ക ലിമിറ്റഡ്- ക്ലബ് ഈഗിള്‍സ് മത്സര വിജയികളാണ് ബംഗളൂരുവിനെതിരെ പ്ലേ ഓഫിൽ കളിക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.