ന്യൂഡൽഹി: കേരള ബ്ലാസ്റ്റേഴ്സ് ഉൾപ്പെടെ അഞ്ച് ഐ.എസ്.എൽ ക്ലബുകളുടെ എ.എഫ്.സി നാഷനൽ ലൈസൻസ് അപേക്ഷകൾ ഏഷ്യൻ ഫുട്ബാൾ കോൺഫെഡറേഷൻ തള്ളി. ലൈസൻസ് മാനദണ്ഡങ്ങൾ പാലിച്ചില്ലെന്നു ചൂണ്ടിക്കാട്ടിയാണ് നടപടി. ഒഡിഷ എഫ്.സി, നോർത്ത് ഈസ്റ്റ് യുനൈറ്റഡ്, ഹൈദരാബാദ് എഫ്.സി, ഈസ്റ്റ്ബംഗാൾ എന്നിവരാണ് മറ്റു ടീമുകൾ. പുതിയ സീസണിൽ എ.എഫ്.സിയുടെ വൻകര ചാമ്പ്യൻഷിപ്പുകളിൽ പങ്കെടുക്കുന്നതിനുള്ള ലൈസൻസാണ് ഇത്.
2020-21 കോമ്പറ്റിഷൻ ലൈസൻസിനായി ഈ ക്ലബുകൾ വീണ്ടും അപേക്ഷിക്കുകയോ അല്ലെങ്കിൽ പിൻവലിക്കുകയോ ചെയ്യാമെന്ന് എ.ഐ.എഫ്.എഫിെൻറ ലീഗ് സി.ഇ.ഒ സുനന്ദോ ധർ അറിയിച്ചു. എട്ട് ഐ ലീഗ് ക്ലബുകൾ ഉൾപ്പെടെ 19 പേരാണ് ഈ സീസണിൽ എ.എഫ്.സി ലൈസൻസിനായി അപേക്ഷിച്ചത്.
സ്പോർട്സ്, അടിസ്ഥാന സൗകര്യം, പേഴ്സനൽ ആൻഡ് അഡ്മിനിസ്ട്രേറ്റിവ്, ലീഗൽ, ഫിനാൻഷ്യൽ എന്നീ മാനദണ്ഡങ്ങളാണ് ലൈസൻസ് അനുവദിക്കാനായി മുന്നോട്ടുവെക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.