ദോഹ: കിരീടം നിലനിർത്താനായി ബൂട്ടുകെട്ടിയ സൗദി അറേബ്യക്ക് എ.എഫ്.സി അണ്ടർ 23 ഏഷ്യൻ കപ്പിൽ ചാമ്പ്യൻ പകിട്ടിനൊത്ത ജയം. ഗ്രൂപ് ‘സി’യിൽ ആദ്യ മത്സരത്തിനിറങ്ങിയവർ തജികിസ്താനെ 4-2ന് തോൽപിച്ചുകൊണ്ടാണ് കിരീടയാത്രയിലേക്ക് കുതിപ്പ് ആരംഭിച്ചത്. ഖലീഫ ഇന്റർനാഷനൽ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ആദ്യ മിനിറ്റുകൾ മുതൽ ഗോൾ വേട്ടക്ക് തുടക്കം കുറിച്ച സൗദി ഇരു പകുതികളിലുമായി രണ്ട് ഗോൾ വീതം നേടി. അയ്മൻ യഹ്യ സലിം ഇരട്ട ഗോളുമായി വിജയ ശിൽപിയായി മാറി. 55, 61 മിനിറ്റുകളാണ് യഹ്യ സ്കോർ ചെയ്തത്. റയാൻ ഹമിദു, ഹൈതം മുഹമ്മദ് അസിരി എന്നിവർ ഓരോ ഗോളും നേടി. ഗ്രൂപ്പിലെ മറ്റൊരു മത്സരത്തിൽ തായ്ലൻഡ് ഇറാഖിനെ 2-0ത്തിന് തോൽപിച്ചിരുന്നു. ബുധനാഴ്ച ഗ്രൂപ് ‘ഡി’യിൽ നടന്ന ആദ്യ മത്സരത്തിൽ നിലവിലെ റണ്ണേഴ്സ് അപ്പായ ഉസ്ബെകിസ്താൻ 2-0ത്തിന് മലേഷ്യയെ വീഴ്ത്തി. കൗമാര ഫുട്ബാളിൽ ഏഷ്യൻ ചാമ്പ്യന്മാരായെത്തിയ ഉസ്ബെകിസ്താൻ മികച്ച നിരയുമായാണ് ഖത്തറിൽ കളിക്കുന്നത്. കളിയുടെ 11ാം മിനിറ്റിൽ ജാസുർബെക് ജലോലിദിനോവ് പെനാൽറ്റിയിലൂടെയും 83ാം മിനിറ്റിൽ കോഷിമോവും സ്കോർ ചെയ്ത് ഉസ്ബെകിസ്താന്‍ മേൽകൈ സമ്മാനിച്ചു. ഇതേ ഗ്രൂപ്പിലിറങ്ങിയ കുവൈത്തിനെ വിയറ്റ്നാം 3-1ന് നും തോൽപിച്ചു.
• 6.30pm ജോർഡൻ x ഖത്തർ (ജാസിം ബിൻ ഹമദ് സ്റ്റേഡിയം)
• 4.00pm ഇന്തോനേഷ്യ x ആസ്ട്രേലിയ (അബ്ദുല്ല ബിൻ ഖലീഫ സ്റ്റേഡിയം)
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.