​െഎ ലീഗ്​ കിരീടത്തിലേക്ക്​ നയിച്ച ഷെരീഫിനെ നിലനിർത്തി ഗോകുലം

കോഴിക്കോട്: കഴിഞ്ഞ സീസൺ ​െഎ ലീഗ്​ കിരീടത്തിലേക്ക്​ ഗോകുലം കേരളയെ നയിച്ച അഫ്​ഗാൻ മധ്യനിര താരം ഷെരീഫ്​ മുഹമ്മദ്​ ഒരുവർഷം കൂടി ക്ലബിനൊപ്പം തുടരും. അവസാന മത്സരത്തിൽ ഗോകുലത്തിന്​ തിരിച്ചുവരവിന്​ വഴിതെളിയിച്ച ഫ്രീകിക്ക്​ ഗോൾ ഉൾപ്പെടെ നാല്​ ഗോളടിച്ച താരം മധ്യനിരയിൽ ടീമി​െൻറ തന്ത്രശാലികളിൽ പ്രധാനിയായിരുന്നു. ഏറ്റവും കൂടുതൽ പാസുകൾ ഒരുക്കിയ താരവുമായി.

റഷ്യൻ പ്രീമിയർ ലീഗ്, സ്വീഡൻ, മാലദ്വീപ് എന്നീ രാജ്യങ്ങളിൽ കളിച്ച പരിചയസമ്പത്തുമായിട്ടാണ് 31 വയസ്സുള്ള ഷെരീഫ് കഴിഞ്ഞ വർഷം ഗോകുലത്തിലെത്തുന്നത്​. മിഡ്‌ഫീൽഡറായിട്ടും, പ്രതിരോധത്തിലും തിളങ്ങി. നിലവിൽ ലോകകപ്പ്​ യോഗ്യതാ മത്സരത്തിനൊരുങ്ങുന്ന അഫ്​ഗാൻ ദേശീയ ടീമിനൊപ്പമാണ്​ താരം.

Tags:    
News Summary - Afghan midfielder Sharif Mukhammad has extended his contract gokulam kerala

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.