മഡ്രിഡ്: മാഞ്ചസ്റ്റർ സിറ്റിയുമായി ഒരു ദശാബ്ദത്തോളം നീണ്ട തകർപ്പൻ കരിയറിനൊടുവിൽ പടിയിറങ്ങിയ സെർജിയോ അഗ്യൂറോ ബാഴ്സലോണയുമായി കരാർ ഒപ്പിട്ടു. നേരത്തേ തന്നെ അഭ്യൂഹങ്ങളുയർന്നിരുന്നെങ്കിലും ക്ലബ് ഒൗദ്യോഗികമായി വാർത്ത ഇന്നാണ് സ്ഥിരീകരിച്ചത്. ഫ്രീ ട്രാൻസ്ഫറിലൂടെയാണ് അഗ്യൂറോ 32കാരനായ താരം ബാഴ്സയിലെത്തിയത്.
ബാഴ്സലോണയുടെ രണ്ട് വർഷമായുള്ള കരാറിെൻറ ഭാഗമായി അഗ്യൂറോ ഉച്ചയോടെ ക്യാമ്പ്നൗവിലെത്തി മെഡിക്കൽ കാമ്പിന് ഹാജരായിരുന്നു. ജൂലൈ ഒന്നിന് മാഞ്ചസ്റ്റർ സിറ്റിയുടെ കരാർ അവസാനിപ്പിക്കുന്ന മുറക്ക് അഗ്യൂറോ സിറ്റിയിലെത്തുമെന്ന് ബാഴ്സ ഔദ്യോഗികമായി പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു.
2011-12 സീസണിൽ അത്ലറ്റികോ മഡ്രിഡിൽനിന്നു സിറ്റിയിലെത്തിയ താരം ഒരു പതിറ്റാണ്ട് കാലംകൊണ്ട് ക്ലബിെൻറ ഒന്നാം നമ്പർ ഗോൾസ്കോററായി മാറിയിരുന്നു. അബൂദബി യുനൈറ്റഡ് ഗ്രൂപ്പിനു കീഴിൽ സിറ്റി യൂറോപ്പിലെ മുൻനിര ക്ലബായി സിറ്റി വളർന്നപ്പോൾ അഗ്യൂറോയായിരുന്നു പ്രധാന താരം. അഞ്ച് പ്രീമിയർ ലീഗ് ഉൾപ്പെടെ സിറ്റിയുടെ നല്ലകാലത്തിൽ ടീമിെൻറ നെടുനായകനായി. എന്നാൽ, സമീപകാലത്തായി പരിക്ക് വലച്ചതോടെ െപ്ലയിങ് ഇലവനിൽ സ്ഥാനം നഷ്ടമായിത്തുടങ്ങി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.