കൊൽക്കത്ത: മിനർവ്വ പഞ്ചാബിനെതിരെ പിന്നിൽ നിന്നും പൊരുതിക്കയറിയ നേടിയ വിജയത്തിന്‍റെ ആത്മവിശ്വാസത്തിൽ കളിക്കാനിറങ്ങിയ ഗോകുലം കേരളക്ക് തോൽവി. ഐസ്വാൾ എഫ്.സി ഏകപക്ഷീയമായ രണ്ടുഗോളുകൾക്ക് ഗോകുലത്തെ തോൽപ്പിക്കുകയായിരുന്നു.
40ാം മിനുറ്റിൽ പെനൽറ്റിഗോളിലൂടെ മലസൗംസുവാലയാണ് ഐസ്വാളിനെ മുന്നിലെത്തിച്ചത്. 76ാം മിനുറ്റിൽ ലൽറാംവിയയിലൂടെ ഐസ്വാൾ വിജയമുറപ്പിച്ചു. ഗോകുലത്തിന്‍റെ മുന്നേറ്റനിരയെ ഐസ്വാൾ എഫ്.സി താഴിട്ട്പൂട്ടുകയായിരുന്നു. ഗോകുലത്തിനാകട്ടെ വീണുകിട്ടിയ അവസരങ്ങൾ ലക്ഷ്യത്തിലെത്തിക്കാനുമായില്ല.
മൂന്ന് മത്സരങ്ങളിൽ നിന്നും ഗോകുലത്തിന്‍റെ രണ്ടാം തോൽവിയാണിത്. ഐസ്വാൾ എഫ്.സിക്ക് രണ്ടുമത്സരങ്ങളിൽ നിന്നുള്ള ആദ്യ വിജയവും. ജനുവരി 25ന് നെരോക്ക എഫ്.സിയുമായാണ് ഗോകുലത്തിന്‍റെ അടുത്ത മത്സരം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.